മലപ്പുറം: കന്നുകാലി വിൽപനയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നാൽ അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി ജലീൽ. ഇത്തരം നീക്കങ്ങൾ സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ജലീൽ പറഞ്ഞു. കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭക്ഷണ സംസ്കാരങ്ങളും രീതികളുമാണ് നിലനിൽക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്രത്തിന്‍റെ നിയമം എങ്ങനെ നടപ്പാക്കാൻ സാധിക്കും. ജനങ്ങളെ നിയമം ലംഘിക്കാൻ വേണ്ടി ഭരണകൂടം തന്നെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരിയെന്ന് തോന്നുന്നതെ ജനങ്ങൾ അംഗീകരിക്കൂ. ശരിയേതെന്ന് നല്ല കാഴ്ചപ്പാടുള്ളവരാണ് പൊതുസമൂഹം. ഈ കാഴ്ചപ്പാടിന് വിരുദ്ധമായ നിയമം കൊണ്ടുവന്നാൽ അതിന്‍റെ ഭാവി കണ്ടറിയണമെന്നും മന്ത്രി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.