കൊച്ചി: 20 രൂപയുടെയും 50 രൂപയുടെയുമടക്കം ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ മൂന്നാഴ്ചക്കകം ലഭ്യമാക്കണമെന്ന് ഹൈകോടതി. 50 രൂപയുടെ ആറുലക്ഷം മുദ്രപ്പത്രങ്ങൾ ലഭ്യമാക്കാനും കെട്ടിക്കിടക്കുന്ന 20 രൂപയുടെ മുദ്രപ്പത്രങ്ങളുടെ പുനർമൂല്യനിർണയം നടത്തി വിതരണം ചെയ്യാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് മലപ്പുറം ചേളാരി സ്വദേശി പി. ജ്യോതിഷ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
നാസിക് സെൻട്രൽ സെക്യൂരിറ്റി പ്രസിൽ ആറുലക്ഷം മുദ്രപ്പത്രങ്ങൾ വിതരണത്തിന് തയാറാണെന്നും മുദ്രപ്പത്രക്ഷാമം പരിഹരിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയെങ്കിലും സ്റ്റാമ്പ് പേപ്പറുകൾ പ്രിന്‍റ് ചെയ്യുന്ന നാസിക് പ്രസിലേക്ക് സംസ്ഥാന സർക്കാർ ആറുമാസമായി ഓർഡർ കൊടുത്തിട്ടില്ലെന്ന വിവരാവകാശ രേഖയടക്കം ഹരജിക്കാരൻ ഹാജരാക്കിയിരുന്നു.
500 രൂപക്ക് താഴെയുള്ള സ്റ്റാമ്പ് പേപ്പറുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ജനന-മരണ സർട്ടിഫിക്കറ്റുകൾ, ബോണ്ടുകൾ, സെയിൽ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾക്ക് 10, 20, 50, 100 തുടങ്ങിയ ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങളാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.