എം.വി. ഗോവിന്ദൻ മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ സദസ്സിൽ പാമ്പ്; വിരണ്ടോടി ജനം

തളിപ്പറമ്പ് (കണ്ണൂർ): സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പം കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് സ്ത്രീകൾ ഇരിക്കുന്ന ഭാഗത്ത് പാമ്പ് എത്തിയത്. ഇതോടെ ആളുകൾ വിരണ്ടോടി. പലരും കസേരയിൽനിന്ന് മറിഞ്ഞുവീണു. പാമ്പ് പുറത്തേക്ക് പോയതോടെയാണ് രംഗം ശാന്തമായത്. ചേരയാണ് ഇഴ​ഞ്ഞെത്തിയതെന്ന് പിന്നീട് കണ്ടെത്തി.

നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയാണ് പാമ്പ് എത്തിയത്. പാമ്പ് വന്ന കാര്യം പറഞ്ഞായിരുന്നു തുടർപ്രസംഗം. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Tags:    
News Summary - Snake in the audience while M.V. Govindan was preaching about the Zoo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.