പാലക്കാട്: പൊതുജനങ്ങളെ സാമൂഹികസുരക്ഷ ഇൻഷുറൻസ് പദ്ധതികൾ പരിചയപ്പെടുത്തി കുടുംബത്തിലെ ഒരാളെയെങ്കിലും പി.എം. ജീവൻ ജ്യോതി ബീമാ യോജന, സുരക്ഷാ ബീമാ യോജന എന്നീ പദ്ധതികളിൽ അംഗങ്ങളാക്കുകയും ചെയ്ത ‘ഒപ്പം 2023-24’ പദ്ധതി ജില്ലയിൽ വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.
പാലക്കാട് നടന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി പ്രഖ്യാപനം നടത്തി. അട്ടപ്പാടിയിലെ ഗലസി, തുടുക്കി തുടങ്ങി എത്തിപ്പെടാൻ പ്രയാസമുള്ള ഊരുകളിൽ പോലും പദ്ധതികളിൽ ആളുകളെ ഉൾപ്പെടുത്തി. കുടുംബശ്രീ, ആദിവാസി സമഗ്ര വികസന പദ്ധതി, തൊഴിലുറപ്പ് അംഗങ്ങളെയും കുടുംബശ്രീ ജില്ലാ മിഷനെയും അതിനു പിന്തുണ നൽകിയ ജനപ്രതിനിധികൾ, ആർ.ബി.ഐ, ബാങ്കുകൾ, സംസ്ഥാന തല ബാങ്കേഴ്സ് സമിതി, സാമ്പത്തിക പിന്തുണ നൽകിയ നബാർഡ് എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ഇത്തരത്തിൽ നേട്ടം കൈവരിക്കുന്ന രാജ്യത്തെ തന്നെ ആദ്യ ട്രൈബൽ താലൂക്കാണ് അട്ടപ്പാടി.
മുനിസിപ്പൽ ചെയർപേഴ്സൻ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ ഒ.വി. ആൽഫ്രഡ്, അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ, റിസർവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ബി. ശ്രീകുമാർ, നബാർഡ് ചീഫ് ജനറൽ മാനേജർ ജി. ഗോപകുമാരൻ നായർ, സംസ്ഥാന തല ബാങ്കേഴ്സ് സമിതി കൺവീനർ കെ.എസ്. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ല സെക്രട്ടറി ടി.കെ. ദേവദാസ്, അസി. ഡെവലപ്പ്മെന്റ് കമ്മീഷണർ എം.പി. രാമദാസ്, കനറ ബാങ്ക് റീജനൽ ഹെഡ് ഗോവിന്ദ് ഹരി നാരായണൻ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.കെ. ചന്ദ്രദാസ്, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി പ്രോജക്ട് ഓഫിസർ ബി.എസ് മനോജ് എന്നിവർ സംസാരിച്ചു.
ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫിസർ ഇ.കെ. രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ.പി. ശ്രീനാഥ് സ്വാഗതവും നബാർഡ് ഡി.ഡി.എം കവിത റാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.