തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്ത സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ് ഓഫിസുകൾ മുഖേന പെൻഷൻ തുക അവരുടെ വീടുകളിൽ ലഭ്യമാക്കുന്നതിന് നടപടി. തപാൽ വകുപ്പിെൻറ എ.ഇ.പി.എസ് സംവിധാനം ഇതിനായി പ്രയോജനപ്പെടുത്താമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.
പോസ്റ്റ് ഓഫിസുകളിൽ നേരിട്ടുചെന്നോ, ഫോൺ മുഖാന്തരമോ ആവശ്യമായ തുക സംബന്ധിച്ച അറിയിപ്പ് രാവിലെ നൽകിയാൽ അന്നുതന്നെ ആവശ്യപ്പെട്ട തുക കമീഷനോ സർവിസ് ചാർജോ ഈടാക്കാതെ പോസ്റ്റ്മാൻ/ബന്ധപ്പെട്ടവർ വീട്ടിൽ എത്തിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുളള ഗുണഭോക്താക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.