സോളാർ കേസ്​: സരിത നായർ ഹാജരായില്ല

തലശ്ശേരി: വീടുകളിൽ സോളാർ വൈദ്യുതി ഉപകരണങ്ങൾ സ്​ഥാപിച്ചുനൽകാമെന്ന്​ വാഗ്​ദാനംചെയ്​ത്​ തലശ്ശേരിയിലെ അഞ്ചു​ ഡോക്​ടർമാരിൽ നിന്ന്​ ലക്ഷങ്ങൾ കൈപ്പറ്റി വഞ്ചിച്ചുവെന്ന കേസിൽ രണ്ടാം പ്രതി സരിത എസ്​. നായർ കോടതിയിൽ ഹാജരായില്ല. ജൂലൈ 25ന്​ പ്രതിയെ ഹാജരാക്കണമെന്ന്​ സരിതയുടെ അഭിഭാഷകനോട്​ തലശ്ശേരി ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി നിർദേശിച്ചു. സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്​ണനെ ജയിലിൽനിന്ന്​ കോടതിയിൽ എത്തിച്ചിരുന്നു. കേസ്​ പരിഗണിക്കുന്ന ജൂലൈ 25ന്​ പ്രതികൾക്ക്​ കുറ്റപത്രം നൽകും. 

2012ലാണ്​ തലശ്ശേരിയിലെ ഡോക്​ടർമാരായ ശ്യാംമോഹൻ, അനൂപ്​ കോശി, മനോജ്​ കുമാർ, സുനിൽകുമാർ, അഭിലാഷ്​ ആൻറണി എന്നിവരിൽനിന്ന്​ ലക്ഷ്​മി എസ്​. നായർ എന്നപേരിൽ സരിതയും ബിജു രാധാകൃഷ്​ണനും പണം കൈപ്പറ്റിയത്​. ഏറെനാൾ കാത്തിരുന്നിട്ടും ഉപകരണങ്ങൾ എത്താത്തതിനെ തുടർന്ന്​ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്ക്​ നൽകി കബളിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ്​ ഇരുവർക്കുമെതിരെ ​ഡോക്​ടർമാർ കോടതിയിൽ ഹരജി നൽകിയത്​.

Tags:    
News Summary - solae case saritha s nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.