സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന് കഠിന തടവും പിഴയും

വടകര: സോളാര്‍ തട്ടിപ്പ് കേസ്​ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് വടകരയിലെ കേസില്‍ രണ്ടുവര്‍ഷം കഠിന തടവും 9,000 രൂപ പിഴയും. വടകര ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 

2014ല്‍ വടകര റാണി പബ്ലിക്  സ്കൂള്‍, തോടന്നൂര്‍ വിദ്യപ്രകാശ് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടുലക്ഷം രൂപ വീതം തട്ടിയെടുത്ത കേസിലാണ് വിവിധ വകുപ്പുകൾ പ്രകാരമാണ്​ ശിക്ഷ. റിമാൻഡ്​​ കാലാവധി ശിക്ഷാ ഇളവായി പരിഗണിക്കും.

വ്യാഴാഴ്ച വിചാരണക്കിടയില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. കൂട്ടുപ്രതി സരിത എസ്. നായര്‍ കേസില്‍ ഹാജരാകാത്തതിനാല്‍ കേസ് പിന്നീട് പരിഗണിക്കും. മറ്റൊരു കേസില്‍ പ്രതി ശിക്ഷ അനുഭവിച്ചു വരുകയാണ്.

Tags:    
News Summary - Solar Case: Accused Biju Radhakrishnan Imprisonment -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.