തിരുവനന്തപുരം: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് പ്രത്യേക ഇളവ് നൽകി വീട്ടിലെത്തിച്ചു. കഴിഞ്ഞയാഴ്ചയാണ് ബിജുവിനെ പൊലീസ് അകമ്പടിയോടെ വീട്ടിൽ കൊണ്ടുപോയത്. രാത്രി വൈകി തിരികെ ജയിലിലുമെത്തിച്ചു. സോളാർ കേസിൽ രണ്ടാംപ്രതി സരിത നായരുടെ കത്തിൽ പൊലീസ് തുടർനടപടി സ്വീകരിക്കുമ്പോൾ ബിജുവിെൻറ നിലപാട് നിർണായകമായതിനാൽ സ്വാധീനിക്കാനാണ് ഇൗ നടപടിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പരോൾ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ബിജു അർഹനല്ല. സോളാർ കമീഷൻ റിപ്പോർട്ടിൽ േപാലും ബിജുവിെൻറ സുരക്ഷ സംബന്ധിച്ച പരാമർശങ്ങളുണ്ടായിരുന്നു. ആ സാഹചര്യങ്ങൾ നിലനിൽക്കെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് എസ്കോർട്ട് പരോളിൽ ബിജുവിനെ ഒരു ദിവസത്തേക്ക് കൊട്ടാരക്കരക്ക് സമീപം പുത്തൂരിലെ വീട്ടിൽ കൊണ്ടുപോയത്.
സാധാരണ തടവുകാർക്ക് അനുവദിക്കുന്നതിനേക്കാൾ വേഗത്തിലായിരുന്നു ഇതിെൻറ നടപടിക്രമങ്ങളെന്ന് ജയിൽ വകുപ്പ് വൃത്തങ്ങൾ സമ്മതിക്കുന്നു. സുഖമില്ലാത്ത മാതാവിനെ കാണണമെന്ന ബിജുവിെൻറ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജയിൽ അധികൃതർ പൊലീസ് റിപ്പോർട്ട് തേടിയതും അനുവാദം നൽകാമെന്ന പൊലീസ് മറുപടിയും മിന്നൽ വേഗത്തിലായിരുന്നു.
അതിനിടെ, സോളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണവും കേസും രണ്ട് മാസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ കേസ് സംബന്ധിച്ച പുതിയ നിയമോപദേശത്തിനായി ഡി.ജി.പി ലോക്നാഥ് ബെഹ്റ മുൻ അറ്റോണി ജനറൽ മുകുൾ രോഹ്തഗിയെ സമീപിച്ചെങ്കിലും അദ്ദേഹം ഉപദേശം നൽകാൻ തയാറാകാത്തതും തിരിച്ചടിയായി.
സരിതയുടെ കത്തിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിശ്വാസ്യയോഗ്യമല്ലാത്ത കത്തിെൻറ അടിസ്ഥാനത്തിൽ മാത്രം എങ്ങനെ കേസന്വേഷിക്കുമെന്ന നിലപാടിലാണ് പ്രത്യേകസംഘം. സരിത പല കത്തുകൾ എഴുതിയതായി പറയപ്പെടുന്നു. അതിൽ ഏത് കത്താണ് കേസിനാധാരം, സരിതയുടെ വിശ്വാസ്യത, കമീഷെൻറ നടപടികൾ എല്ലാം അന്വേഷണത്തിന് തടസ്സം നിൽക്കുന്നുണ്ടെന്നാണ് പ്രത്യേകസംഘത്തിെൻറ വിലയിരുത്തൽ.
സരിതയുടെ കത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെങ്കിൽ കത്തിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും തനിക്ക് ഇക്കാര്യങ്ങൾ അറിയാമായിരുെന്നന്നും ബിജു രാധാകൃഷ്ണൻ മൊഴി നൽകിയാൽ അത് നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.