കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അടക്കമുള്ളവർ നൽകിയ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. അവധി ദിവസമായിട്ടും ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി വാദം പൂർത്തിയാക്കിയാണ് വിധി പറയാൻ മാറ്റിയത്. കക്ഷികൾക്ക് കൂടുതൽ രേഖകൾ ഉണ്ടെങ്കിൽ ഏപ്രിൽ 13നകം സമർപ്പിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
സോളാർ കമീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാൽ റിപ്പോർട്ട് നിയമപരമല്ലെന്നുമുള്ള വാദമാണ് ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമീഷനെ നിയോഗിച്ചതെന്നും പൊതുപ്രാധാന്യമുള്ള വിഷയമായതിനാൽ കമീഷന് രൂപം നൽകാനാണ് അന്ന് സർക്കാർ തീരുമാനിച്ചതെന്നുമായിരുന്നു സർക്കാറിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത് കുമാറിെൻറ വാദം. നടപടികളോട് പൂർണമായി സഹകരിച്ചശേഷം കമീഷൻ രൂപവത്കരണത്തെ ചോദ്യം ചെയ്യുന്നത് നിലനിൽക്കില്ല. കമീഷൻ റിപ്പോർട്ട് സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സർക്കാർ വാദിച്ചു. കമീഷൻ നടപടികളുമായി സഹകരിച്ചതിനാൽ റിപ്പോർട്ടിനെ എതിർക്കാനുള്ള അവകാശമില്ലെന്ന സർക്കാർ വാദം ശരിയല്ലെന്ന് സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.