േസാളാർ കേസ്​: ഉമ്മൻ ചാണ്ടിയുടെ ഹരജി ഇന്ന്​ ഹൈകോടതി പരിഗണിക്കും

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചോദ്യം ചെയ്ത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. കമ്മീഷന്‍ നിയമനം സംബന്ധിച്ച മന്ത്രിസഭാ യോഗത്തി​​​െൻറ രേഖകളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണ​​​െൻറ ഹര്‍ജിയില്‍ ഉച്ചക്ക്​ 12 മണിക്ക് ഹൈകോടതി സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കും. തുടര്‍ന്നാവും സര്‍ക്കാര്‍ അഭിഭാഷകന്റെയും മറ്റ് കക്ഷികളുടെയും വാദം. കക്ഷി ചേരാനായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയും ഹൈകോടതി പരിഗണിക്കും. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
 

Tags:    
News Summary - Solar Case : Plea Of Oommen chandy Consider Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.