സോളാർ കേസ്: സരിത തലശ്ശേരി കോടതിയിൽ ഹാജരായി

തലശ്ശേരി: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്​. നായർ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരായി. ജയിലിൽ കഴിയുന്ന കൂട്ടുപ്രതി ബിജു രാധാകൃഷ്​ണനെ ഹാജരാക്കിയില്ല.

തലശ്ശേരിയിലെ ഡോക്ടർമാരായ ശ്യാം മോഹൻ, അനൂപ്‌ കോശി, മനോജ്‌ കുമാർ, സുനിൽ കുമാർ, അഭിലാഷ് ആൻറണി എന്നിവർ പരാതിക്കാരായ കേസിലാണ്​ ഹാജരായത്​. സരിതയും ബിജു രാധാകൃഷ്ണനും വ്യാജ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ‘ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ്‌’ എന്നപേരിൽ കൊച്ചിയിൽ  രൂപവത്​കരിച്ച കമ്പനിയുടെ പേരിൽ ഡോക്ടർമാരിൽനിന്ന്​ രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റി വഞ്ചിച്ചു എന്നാണ്​ കേസ്​.

Tags:    
News Summary - Solar Case: Prime Accused Saritha S Nair Present to the Thalassery Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.