പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്. നായര്‍ക്കും തടവുശിക്ഷ. പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ മൂന്നുവര്‍ഷം തടവിനും പതിനായിരം രൂപ പിഴയൊടുക്കാനും ശിക്ഷച്ചത്. പിഴയടച്ചില്ളെങ്കില്‍ ആറുമാസം കൂടുതല്‍ തടവ് അനുഭവിക്കണം. മുടിക്കല്‍ കുറുപ്പാലി കെ.എം. സജാദിന്‍െറ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിധി. കൂട്ടുപ്രതികളായ മൂന്നുപേരെ വെറുതെവിട്ടു. നടി പെരുന്ന ചങ്ങനാശ്ശേരി തൃപ്പൂണിത്തുറ ശാലു മേനോന്‍, മാതാവ് കലാദേവി, കൊടുങ്ങല്ലൂര്‍ കൂളിമുട്ടം മുണ്ടേങ്ങാട്ട് മണിമോന്‍ എന്നിവരെയാണ് വെറുതെവിട്ടത്.
2012 സെപ്റ്റംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. മുടിക്കലില്‍ സജാദിന്‍െറ വീടിന് സമീപത്തും തമിഴ്നാട്ടിലെ സ്ഥലത്തും സോളാര്‍ പ്ളാന്‍റും മൂന്ന് കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിജുവും സരിതയും 40 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എമര്‍ജിങ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാമെന്നുപറഞ്ഞാണ് പണം തട്ടിയതെന്നായിരുന്നു ആരോപണം.
പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സോളാര്‍ പ്ളാന്‍റും കാറ്റടിയന്ത്രങ്ങളും സ്ഥാപിക്കാതിരുന്നതിനത്തെുടര്‍ന്ന് 2013 ഫെബ്രുവരി 28ന് സജാദ് ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. പെരുമ്പാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ബിജു രാധാകൃഷ്ണന്‍ മൂന്നുവര്‍ഷമായി ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലാണ്. സരിത നായര്‍ക്ക് അപ്പീല്‍ നാല്‍കാന്‍ രണ്ടാഴ്ച സമയം നല്‍കി ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.