സോളാർ കേസ്​: സരിത കോടതിയിൽ ഹാജരായി

കണ്ണൂർ: സോളാർ പാനൽ ഇടപാടിൽ കണ്ണൂരിലെ നാലോളം ഡോക്​ടർമാരിൽനിന്ന്​ ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടാം പ്രതിയായ  സരിത എസ്​. നായർ​ കണ്ണൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ (ഒന്ന്​) മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരായി. കോടതി പ്രതിക്ക്​ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. സരിത കുറ്റം നിഷേധിച്ചു. വിചാരണക്കായി കേസ്​ ജൂൺ 28ലേക്ക്​ മാറ്റി. ഒന്നാം പ്രതിയായ ബിജു രാധാകൃഷ്​ണൻ  ഹാജരായില്ല. സോളാർ പാനൽ വാഗ്​ദാനം ചെയ്​ത്​ റിട്ട. ഡി.എം.ഒ ഡോ. പി.കെ. ജനാർദനൻ, ഹരിനാഥൻ, സത്യേന്ദ്രൻ നമ്പ്യാർ, ബിനു നമ്പ്യാർ എന്നിവരിൽനിന്നും നാല്​ ലക്ഷത്തിലേറെ രൂപ  വാങ്ങി വഞ്ചിച്ചെന്നാണ്​ കേസ്​.  
 

Tags:    
News Summary - solar case saritha s nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.