സോളാർ റിപ്പോർട്ട് നിയമസഭയിൽ; ഉമ്മൻചാണ്ടിയും ഓഫീസും സഹായിച്ചെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ഏറെ കോളിടക്കം സൃഷ്ടിച്ച സോളാർ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വെച്ചു. സരിത എസ്. നായരുടെ  ടീം സോളാറിന്‍റെ തട്ടിപ്പിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഓഫീസും സഹായിച്ചുവെന്നാണ് കമീഷന്‍റെ കണ്ടെത്തൽ. ഉമ്മൻചാണ്ടിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അന്വേഷണ സംഘവും ശ്രമിച്ചു. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സരിതയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സരിതയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ് കമീഷന്‍റെ കണ്ടെത്തലുകൾ. സ്ത്രീപീഡനം സംബന്ധിച്ച് കമീഷന്‍റെ സ്വന്തം നിഗമനങ്ങളില്ല. സരിതയുടെ കത്തിലെ ആരോപണങ്ങളാണ് റിപ്പോർട്ടിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കുമെന്ന് നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടു പോയി. കേസെടുത്ത് അന്വേഷിക്കുന്നതിനു പകരം അന്വേഷണം നടത്തുമെന്ന് മാത്രമാണ് നിയമസഭയിൽ വെച്ച നടപടി റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ 1703 പേജുകൾ വരുന്ന ജസ്റ്റിസ് ശിവരാജൻ കമീഷന്‍റെ റിപ്പോർട്ട് ചട്ടം 300 പ്രകാരമാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. കമീഷന്‍റെ ശിപാർശകളിൽ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തി. 

ഇതിനിടെ, സഭാ ചട്ടം 303 പ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു. അന്വേഷണ റിപ്പോർട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പിൽ വെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടെന്ന് ചെന്നിത്തല ആരോപിച്ചു. നിയമസഭയെ നോക്കുകുത്തിയാക്കി അവഹേളിക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്‍റെ പകർപ്പ് നൽകാൻ സർക്കാർ തയാറായില്ല. കമീഷൻ റിപ്പോർട്ട് അവതരിപ്പിച്ച് അതിന്‍റെ പേരിൽ നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യു.ഡി.എഫിനെയും നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ചെന്നിത്തല സഭയിൽ വ്യക്തമാക്കി. 

സഭയിൽ വെക്കുന്നതിന് മുമ്പ് കമീഷൻ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ടത് അവകാശലംഘനമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ് സഭയിൽ ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും ജോസഫ് സ്പീക്കറോട് ആവശ്യപ്പെട്ടു. 

രാവിലെ ഒമ്പത് മണിക്ക് വേ​ങ്ങ​ര​യി​ൽ ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​എ​ൻ.​എ. ഖാ​ദ​റു​ടെ സ​ത്യ​പ്ര​തി​ജ്​​ഞ​യോ​ടെ​യാ​ണ്​ സഭാ നടപടികൾ ആരംഭിച്ചത്. തുടർന്ന് ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​​ൻ റി​പ്പോ​ർ​ട്ട്​ സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കാൻ സ്പീക്കർ മു​ഖ്യ​മ​ന്ത്രിയെ ക്ഷണിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി എഴുന്നേറ്റതോടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. 

പ്രതിപക്ഷ ബഹളത്തിനിടെയാണ് കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്തുവെച്ചത്. പ്രതിപക്ഷ ബഹളം ശക്തിപ്പെട്ടതോടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാന്തരാകാൻ ആവശ്യപ്പെട്ടു. പ്രതിപക്ഷം കൂടി ആവശ്യപ്പെട്ട പ്രകാരമാണ് സോളാർ കമീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ സഭ ചേർന്നതെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു. ഇതിനിടെ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. കായൽ കൈയേറ്റ വിഷയത്തിൽ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയും സഭയിൽ എത്തിയിരുന്നു. 

ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗത്തിൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് തീ​രു​മാ​നി​െ​ച്ച​ങ്കി​ലും ആ​ദ്യം പൊ​തു​വാ​യ അ​ന്വേ​ഷ​ണം മാ​ത്രം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നിച്ചത്. ഇൗ ​അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​ക്ക്​​ മാ​ത്ര​മാ​കും കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ​െച​യ്യു​ക. ഡി.​ജി.​പി രാ​ജേ​ഷ്​ ദി​വാ​​​​​​​​​​​​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യോ​ഗി​ക്കു​ന്ന ഉ​ത്ത​ര​വ്​ വ്യാഴാഴ്ച രാവിലെയാണ് പു​റ​ത്തി​റങ്ങിയത്. 

അ​ഴി​മ​തി സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണ​മാ​കാ​മെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണ്​ സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്​​ജി ജസ്റ്റിസ്. ​അ​രി​ജി​ത്​ പ​സാ​യ​ത്ത് നൽകിയിട്ടുള്ളത്. ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മേ കേ​സെ​ടു​ക്കൂ. പ്ര​മു​ഖ​ര്‍ ഉ​ള്‍പ്പെ​ട്ട കേ​സാ​യ​തി​നാ​ല്‍ ഗൗ​ര​വം​വേ​ണം. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധം ന​ട​ത്തി​യ​താ​െ​ണ​ന്ന വ്യാ​ഖ്യാ​നം വ​ന്നേ​ക്കാം. അ​തി​നാ​ല്‍ ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് നി​ല​നി​ല്‍ക്കു​മോ എ​ന്ന സം​ശ​യം അ​ദ്ദേ​ഹം നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ്​ വി​വ​രം. തി​ടു​ക്ക​ത്തി​ല്‍ കേ​സെ​ടു​ത്താ​ല്‍ എ​ഫ്.​ഐ.​ആ​ര്‍ റ​ദ്ദാ​ക്ക​പ്പെ​ടാ​നു​ൾ​പ്പെ​ടെ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഴി​മ​തി നി​രോ​ധ​ന പ്ര​കാ​ര​മു​ള്ള എ​ല്ലാ കേ​സു​ക​ളും റി​പ്പോ​ര്‍ട്ടി​​​​​​​​​​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​നി​ല്‍ക്കു​മെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​മാ​സം 11ന്​ ​നടത്തിയ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ഴി​മ​തി​ക്കും ബ​ലാ​ത്സം​ഗ​ത്തി​നും കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

സോളാർ കമീഷൻ റിപ്പോർട്ടിന്‍റെയും ആക്ഷൻ ടേക്കൻ റിപ്പോർട്ടിന്‍റെയും പൂർണരൂപം:

Solar Enquiry Commission Report -Malayalam Full by Anonymous uWy6XokUYJ on Scribd

Full View

 

Solar Case Action Taken Report by Anonymous uWy6XokUYJ on Scribd

Full View
Tags:    
News Summary - Solar Commission Report Submitted Kerala Assemply -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.