തിരുവനന്തപുരം: േസാളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ നിർദേശാനുസരണം പ്രത്യേക സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. സോളാർ റിപ്പോർട്ടിൽ സർക്കാർ നടപടിയെ ചോദ്യംചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം അന്വേഷണസംഘം ചുമതലയേറ്റെടുത്തത്. സംഘത്തലവൻ ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിൽ സംഘം കോഴിക്കോട് യോഗം ചേർന്നു. അന്വേഷണം ആരംഭിക്കാതിരുന്നത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ കഴിഞ്ഞദിവസം വിശദീകരണം തേടിയിരുന്നു.
സോളാർ ഇടപാട് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ രണ്ടുമാസം മുമ്പാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, അതിനുശേഷം സർക്കാർ വീണ്ടും നിയമോപദേശം തേടി. തുടർന്ന് ആദ്യം കേസെടുക്കേണ്ടെന്നും പൊതുവായ അന്വേഷണം നടത്തിയശേഷം പരാതികളിൽ കഴമ്പുണ്ടെങ്കിൽ പിന്നീട് അന്വേഷണമാകാം എന്ന നിലപാടിലേക്കും മാറി.
പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് റിപ്പോർട്ട് സമർപ്പിച്ച ഘട്ടത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് ആവർത്തിച്ചിരുന്നു. എന്നിട്ടും അന്വേഷണസംഘം യോഗം ചേരുകയോ നടപടി കൈക്കൊള്ളുകയോ ചെയ്തിരുന്നില്ല. കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ കത്തിെൻറ വിശ്വാസ്യത ഉൾപ്പെടെ വിഷയങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ തടസ്സം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.