ബം​ഗ​ളൂ​രു സോ​ളാ​ർ കേ​സ്:  ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ വി​ധി റ​ദ്ദാ​ക്കി

ബംഗളൂരു: സോളാർ േകസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ വിധി ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി റദ്ദാക്കി. ജൂൺ ഒന്നുമുതൽ കേസിൽ വീണ്ടും വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ത​െൻറ ഭാഗം കേൾക്കാതെയുള്ള വിധി റദ്ദാക്കി കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജി ജഡ്ജി എൻ.ആര്‍. ചെന്നകേശവ അനുവദിക്കുകയായിരുന്നു. കേസിലെ ആറു പ്രതികളുംകൂടി കുരുവിളക്ക് 1.61 കോടി നല്‍കണമെന്നാണ് ഒക്ടോബര്‍ 24ന് കോടതി ഉത്തരവിട്ടത്. 

ഉമ്മൻ ചാണ്ടി ഹാജരാകാത്തതിനെ തുടർന്ന് എക്സ് പാർട്ടി വിധിയാണ് കോടതി അന്ന് പുറപ്പെടുവിച്ചത്. കേസിൽ തെളിവുകൾ സമർപ്പിക്കാൻ സമയംകിട്ടിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം അംഗീകരിച്ചാണ് ജഡ്ജി വിധി റദ്ദാക്കിയത്. കോടതിയിൽ കേസ് നടക്കുന്ന സമയത്ത് താൻ മുഖ്യമന്ത്രിയായിരുന്നു. സമൻസ് കിട്ടിയതി​െൻറ തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തെ അഭിഭാഷകനെ വക്കാലത്ത് ഏൽപിച്ചു. എന്നാൽ, തിരുവനന്തപുരത്തെയും ബംഗളൂരുവിലെയും അഭിഭാഷകർക്കിടയിലുണ്ടായ ആശയക്കുഴപ്പം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നും ഉമ്മൻ ചാണ്ടി കോടതിയെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു.  ഇതോടെ, കേസിൽ തടസ്സവാദങ്ങളും തെളിവുകളും സമർപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് വീണ്ടും അവസരം ലഭിക്കും. 

കോടതിയില്‍ പലതവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും മനഃപൂര്‍വം ഒഴിഞ്ഞുമാറിയെന്ന എം.കെ. കുരുവിളയുടെ വാദം കോടതി തള്ളി.ജനുവരി ഒമ്പത്, പത്ത് തീയതികളിലാണ് ഉമ്മൻ ചാണ്ടിയെ ക്രോസ് വിസ്താരം നടത്തിയത്. കുരുവിളയുടെ അഭിഭാഷക​െൻറ 98 ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. മാർച്ച് 22ന് വാദം പൂർത്തിയായ കേസിൽ വിധി പറയാനായി അഞ്ചിലേക്ക് മാറ്റിവെക്കുകയായിരുന്നു. കേസിലെ മറ്റുപ്രതികൾക്കെതിരെയുള്ള വിധി നിലനിൽക്കും. 4000 കോടി രൂപയുടെ സോളാര്‍ പ്ലാൻറ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി എം.കെ. കുരുവിളയില്‍നിന്ന് 1.35 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഉമ്മന്‍ ചാണ്ടി അഞ്ചാംപ്രതിയാണ്. സ്കോസ എജുക്കേഷനല്‍ കൺസൽട്ടൻറ്  മാനേജിങ് ഡയറക്ടര്‍ ബിനു നായർ, ഡയറക്ടര്‍മാരായ ആന്‍ഡ്രൂസ്, ഡെൽജിത്, സ്കോസ കൺസൽട്ടൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റുപ്രതികൾ.

Tags:    
News Summary - solar scam court dismissing charges against ommenchandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.