കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജന് കമീഷന് ചൊവ്വാഴ്ച സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയൻെറ ഒാഫീസിലെത്തിയാണ് റിപ്പോർട്ട് സമർപിച്ചത്.
കമീഷെൻറ കാലാവധി സെപ്റ്റംബർ 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുേമ്പ റിപ്പോർട്ട് നൽകിയത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന് അടയാളപ്പെടുത്തി.
സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങൾ ശക്തമായിരിക്കെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുേമ്പാൾ 2013 ഒക്ടോബര്‍ 28നാണ് റിട്ട.ജസ്റ്റിസ് ജി.ശിവരാജനെ അന്വേഷണ കമീഷനായി നിശ്ചയിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.