കോഴിക്കോട്: സംസ്ഥാനങ്ങള്‍ എതിർത്തുനിന്നാല്‍ എന്‍.ആര്.സി നടപ്പാക്കാന്‍ കേന്ദ്ര സര് ക്കാറിന് കഴിയില്ലെന്നും ഭരണഘടനവിരുദ്ധമായ സി.എ.എക്കെതിരെ രാജ്യം ഐതിഹാസിക സമരം നടത്തുമ്പോള്‍ സന്ദര്‍ഭം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
‘നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയത്തിൽ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എ.എ മുസ്ലിംകള്ക്കെതിരാണെന്നതിനെക്കാള് ഭരണഘടനാവിരുദ്ധമാണ് എന്നത് മറക്കരുത്.
പുരോഗമനം പറയുന്ന ഇടതു സംഘടനകള്‍ പലപ്പോഴും മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്ക് അനുകൂല നിലപാടെടുക്കുന്നില്ല. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും -കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീന്‍ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.