തിരുവനന്തപുരം: കടുത്തപനിയെതുടർന്നുള്ള അണുബാധയെതുടർന്ന് ലത്തീൻ കത്തോലിക്കസഭ ആർച് ബിഷപ് ഡോ. എം. സൂസപാക്യത്തെ കിംസ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും കടുത്തപനിയും അനുഭവപ്പെട്ടതിനെതുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. നേരേത്ത ബൈപാസ് സർജറി കഴിഞ്ഞിട്ടുള്ള അദ്ദേഹത്തിന് പനിയെതുടർന്നുള്ള അണുബാധയും ഉണ്ടായി.
ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ലത്തീൻ അതിരൂപത സഹായമെത്രാൻ ആർ. ക്രിസ്തുദാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. റോമിൽ ഫ്രാൻസിസ് മാർപാപ്പെയയും തിരുസംഘത്തെയും വിവിധ രാജ്യങ്ങളിൽ വൈദികപഠനം നടത്തുന്ന വിദ്യാർഥികളെയും സന്ദർശിച്ച ശേഷം ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹത്തിന് പനിയും അസ്വസ്ഥതയും ഉണ്ടാകുന്നത്.
ഇതിനെത്തുടർന്ന് ദോഹ എയർപോർട്ടിൽ പ്രാഥമികചികിത്സക്ക് വിധേയനായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഉടൻ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനിയും ശ്വാസതടസ്സവും വർധിച്ചതോടെ ഡോക്ടർമാരുടെ നിർദേശാനുസരണം ബുധനാഴ്ച കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുെന്നന്നും സഹായമെത്രാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.