???????????? ???? ????? ?????? ????? ????????? ??????? ?????????????????????????? ??????? ???????? ????? ?????????????????? ????????????? ??????????? ????????????????

സൗമ്യയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി

അമ്പലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട വനിത സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്കര​​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ട ത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ഫോറൻസിക് സർജൻ മേധാവി ഡോ. കെ. ശ്രീദേവിയുടെ നേതൃത്വത്തിലാണ് പോസ്​റ്റ്​മോർട്ടം നടത്തിയത്. രാവിലെ 10.45ഓടെ ആരംഭിച്ച പോസ്​റ്റ്​മോർട്ടം നടപടികൾ ര ണ്ടര മണിക്കൂർ നീണ്ടു. ഉച്ചക്ക്​ 1.45ഓടെ സൗമ്യയുടെ മാതൃസഹോദരിയുടെ മകൻ അനീഷും മറ്റുബന്ധുക്കളും ചേർന്ന് ഏറ്റുവാങ് ങിയ മൃതദേഹം പൊലീസ്​ ആംബുലൻസിൽ ഓച്ചിറയിലെ പരബ്രഹ്മം ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. ചൊവ്വാഴ്ചവരെ ഇവിടെ സൂക ്ഷിക്കുന്ന മൃതദേഹം സൗമ്യയുടെ ഭർത്താവ് സജീവ് ലിബിയയിൽനിന്ന്​ എത്തിയശേഷം സംസ്കരിക്കും.

സംഭവത്തിൽ ദേഹമാസകല ം പൊള്ളലേറ്റ അജാസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. 50 ശതമാനം പൊള്ളലേറ്റ ഇയാളുടെ മൊഴി യെടുക്കാൻ ശനിയാഴ്ച രാത്രിയോടെ മജിസ്ട്രേറ്റ് എത്തിയെങ്കിലും സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ശ്രമം വിഫലമായി. ഞ ായറാഴ്ച ​െപാലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും സംസാരിക്കാനാകില്ലെന്ന് പറഞ്ഞു. എന്നാൽ, അജാസി​​െൻറ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചാൽ മജിസ്ട്രേറ്റിനെ എത്തിച്ച് മൊഴിയെടുക്കാനാണ് പൊലീസ് നീക്കം.

പോസ്​റ്റ്​മോർട്ടം നടപടികളുടെ ഭാഗമായി ആശുപത്രിയിലെത്തിയ വള്ളികുന്നം എസ്.ഐ ഇ. ഷൈജുവി​​െൻറ നേതൃത്വത്തി​െല സംഘം അജാസിനെ കണ്ടിരുന്നു. പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, ജില്ല പ്രസിഡൻറ്​ എ. അഞ്ജു, സംസ്ഥാന കമ്മിറ്റി അംഗം ജി. സജീവ് കുമാർ, ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രദീപ്, സൗമ്യയുടെ സഹപ്രവർത്തർ എന്നിവരും പോസ്​റ്റ്​മോർട്ടം നടപടികളുടെ ഭാഗമായി മോർച്ചറിയിൽ എത്തിയിരുന്നു.

കഴുത്തിലേറ്റ മുറിവാണ് സൗമ്യയുടെ മരണകാരണമെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്
കായംകുളം: കഴുത്തിന് പിറകുവശത്ത് ആഴത്തിലേറ്റ മുറിവാണ് വനിത സിവിൽ പൊലീസ്​ ഒാഫിസർ സൗമ്യയുടെ (34) മരണകാരണമെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്. അമിത രക്തസ്രാവത്തിനൊപ്പം പൊള്ളലേറ്റതും മരണത്തിലേക്ക് നയി​െച്ചന്നും പ്രാഥമിക റിപ്പോർട്ട്. അതേസമയം, സൗമ്യയെ കൊലപ്പെടുത്തിയശേഷം പ്രതി അജാസ് (34) ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. വെേട്ടറ്റുവീണ സൗമ്യയുടെമേൽ പെട്രോൾ ഒഴിച്ചശേഷം സ്വന്തം ദേഹ​േത്തക്കും ഒഴിക്കുകയായിരുന്നു. എന്നാൽ, അജാസി​െൻറ ഉയരക്കൂടുതൽ കാരണം കൂടുതൽ പെട്രോളും സൗമ്യയുടെ ദേഹത്തേക്കാണ് പതിച്ചത്.

ഇരുവരുടെയും മൊബൈലുകൾ പരിശോധിക്കാൻ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാൽ മാത്രമേ കൊലയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാകൂ. അജാസി​െൻറ യാത്രവിവരങ്ങൾ മനസ്സിലാക്കാൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. സാരമായി പൊള്ളലേറ്റ അജാസി​െൻറ നിലയിൽ കാര്യമായ പുരോഗതിയില്ല. ഇയാളിൽനിന്നുള്ള മൊഴി ലഭിക്കാത്തതും തുടരന്വേഷണത്തിന് തടസ്സമാകുന്നു. സാേങ്കതിക പരിശോധനകളിലൂടെ ഇത് മറികടക്കാനാണ് ശ്രമം.


അജാസിനെതിരെ നാളെ നടപടിയുണ്ടാകും
ആലുവ: വള്ളികുന്നം പൊലീസ് സ്​റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്കരനെ കാറിടിച്ചുവീഴ്ത്തി വെട്ടിയശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആലുവ ട്രാഫിക് പൊലീസ് സ്​റ്റേഷനിലെ സി.പി.ഒ അജാസിനെതിരെ (33) തിങ്കളാഴ്​ച നടപടിയുണ്ടാകും. പ്രാഥമികാന്വേഷണ റിപ്പോർട്ട് തിങ്കളാഴ്​ച ലഭിക്കുമെന്നും തുടർന്ന് വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നും റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. വീട് നിർമാണത്തിനെന്ന പേരിൽ രണ്ടാഴ്ച അവധിയെടുത്താണ് പൊലീസുകാരനായ അജാസ് വള്ളികുന്നത്ത് സൗമ്യയുടെ വീടിനുസമീപത്ത്​ ശനിയാഴ്ച കൊലപ്പെടുത്തിയത്.


കൺമുന്നിലൊരു അഗ്​നിഗോളം; ഞെട്ടൽ മാറാതെ തസ്​നി
കായംക​ുളം: അയൽപക്കത്തെ ചേച്ചി കൺമുന്നിൽ പിടഞ്ഞുവീണതി​​െൻറ നടുക്കം വിട്ടുമാറാതെ തസ്​നി. വള്ളികുന്നം കരിപ്പുറത്ത്​ യുസ്​റ മൻസിലിൽ മുസ്​തഫയുടെ ഭാര്യ തസ്​നിയുടെ (25) മുഖത്ത്​ ഭയം ഇപ്പോഴുമുണ്ട്​. ‘‘ശനിയാഴ്​ച വൈകീട്ട്​ 3.30 ഓടെ ജോലിയെല്ലാം കഴിഞ്ഞ്​ മുന്നിലെ വാതിലും അടച്ച്​ കുളിക്കാൻ കയറിയിരുന്നു. കുളി കഴിഞ്ഞ്​ ഇറങ്ങു​േമ്പാഴാണ്​ പുറത്ത്​ സ്​ത്രീയുടെ അലർച്ച കേൾക്കുന്നത്​. ജനാല തുറന്നുനോക്കു​േമ്പാൾ അയൽക്കാരിയായ സൗമ്യയുടെ മുഖം മിന്നായംപോലെ കണ്ടു. രക്തം വാർന്ന്​ ഒാടിയെത്തിയ അവർ എ​​െൻറ വീടിന്​ മുന്നിലേക്ക്​ നിലംപതിക്കുകയായിരുന്നു. പിന്നെ തീയാളുന്നതാണ്​ കണ്ടത്​.​ കൊടുവാളുമായി നിൽക്കുന്ന അ​​ക്രമി.

ഞാനൊന്നമ്പരന്നു. ഭയപ്പെട്ട എനിക്ക്​ പെ​െട്ടന്ന്​ പുറത്തേക്ക്​ ഇറങ്ങാനായില്ല. ബഹളംകേട്ട്​ പരിസരത്തുനിന്ന്​ ആരൊക്കെയോ ഒാടി അടുക്കുന്നത്​ കണ്ട​​േ​​പ്പാൾ ഒരു ബക്കറ്റ്​ വെള്ളവുമായാണ്​ ഞാനും കതക്​ തുറന്ന്​ പുറത്തേക്ക്​ എത്തുന്നത്​. ഇത്​ സൗമ്യയുടെ ദേഹത്തേക്ക്​ ഒഴിച്ചു. അപ്പോൾ പൈപ്പിൻ ചുവട്ടിലിരിക്കുകയായിരുന്ന കൊലയാളിയുടെ എ​​െൻറ നേരയുള്ള ക്രൂരമായ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്​. വെള്ളം ഒഴിക്കരുതെന്ന ഭാവത്തോടെ അയാൾ കൈകളും ചലിപ്പിച്ചിരുന്നു. അയൽവാസിയെന്ന നിലയിൽ നല്ല സൗഹൃദമാണ്​ സൗമ്യയുമായി ഉണ്ടായിരുന്നത്​. മാന്യമായ പെരുമാറ്റമായിരുന്നു. അക്രമിയെപോലൊരാളെ ഒരിക്കൽപോലും കണ്ടിട്ടില്ല. മുമ്പ്​ ഇങ്ങനൊരാൾ ഇവിടെ വന്നി​േട്ടയില്ല’’ എന്ന്​ തസ്​നി തറപ്പിച്ചുപറയുന്നു.


Tags:    
News Summary - soumya murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.