സൗമ്യക്ക്​ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അജാസി​െൻറ മൃതദേഹം സംസ്​കരിച്ചു

കായംകുളം: സൗഹൃദത്തിന് സ്വന്തം ജീവൻ വിലയായി നൽകേണ്ടിവന്ന വനിത പൊലീസുകാരിക്ക് വള്ളികുന്നത്തി​െൻറ വിട. സുഹൃത് തായ പൊലീസുകാരനാൽ കൊല്ലപ്പെട്ട വള്ളികുന്നം സ്​റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ സൗമ്യക്കാണ് (34) നാട് കണ്ണീരോടെ വിടനൽകിയത്. ഒാച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 9.15ഒാടെ വള്ളികുന്നം പൊലീസ് സ്​റ ്റേഷനിൽ എത്തിച്ച് പൊതുദർശനത്തിന് ​െവച്ചു. സൗമ്യ പരിശീലിപ്പിച്ച ഇലിപ്പക്കുളം കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളി ലെ സ്​റ്റുഡൻറ്സ് പൊലീസ് കേഡറ്റുകളുടെ ഗാർഡ് ഒാഫ് ഒാണറോടെയാണ് വീട്ടിലേക്കുള്ള വിലാപയാത്ര തുടങ്ങിയത്. സൈക്കി ളിൽ കേഡറ്റുകളും അനുഗമിച്ചു. റോഡിനിരുവശവും വിലാപയാത്ര കാണാൻ ഒട്ടേറെ നാട്ടുകാരും തടിച്ചുകൂടിയിരുന്നു. 10.30ഒാടെ വ ീട്ടിലെ ചടങ്ങുകൾ തുടങ്ങി. പത്തുമിനിറ്റ് വീട്ടിൽ കിടത്തിയ മൃതദേഹം തുടർന്ന് പുറത്തെ പന്തലിലേക്ക് മാറ്റി.


തനിക്കുവേണ്ടി അഞ്ചു ദിവസമായി അടച്ച പെട്ടിയിൽ കാത്തു​െവച്ച പ്രിയതമയുടെ മൃതദേഹത്തിൽ ഭർത്താവ് സജീവ് അന്തിമോപചാരം അർപ്പിച്ച നിമിഷ ങ്ങൾ ഏവരെയും നൊമ്പരപ്പെടുത്തി. മൂന്നാഴ്ച മുമ്പ് ലിബിയയിലേക്ക് പോയപ്പോൾ സന്തോഷത്തോടെ യാത്രയയച്ച പ്രിയത മയുടെ ചിത്രം മാത്രമാണ് സജീവിന് കാണാനായത്. നിറകണ്ണുകളോടെ ആയിരങ്ങളും ആദരാഞ്​ജലിയർപ്പിച്ചു. സഹപ്രവർത്തകരും കണ്ണീരടക്കാൻ ഏറെ പ്രയാസപ്പെട്ടു. ദുഃഖം താങ്ങാനാകാതെ കുഴഞ്ഞുവീണ സഹപ്രവർത്തകയെ പൊലീസ്തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 11.15ഒാടെ മക്കളായ ഋഷികേശും ആദികേശും ചേർന്ന് ചിതക്ക് തീകൊളുത്തി. ഇൗ സമയം ഇവിടെ നടക്കുന്നതൊന്നുമറിയാതെ മൂന്നരവയസ്സുകാരി ഋതിക ബന്ധുവി​െൻറ ഒക്കത്ത് ഇരിക്കുകയായിരുന്നു. ലിബിയിലായിരുന്ന ഭർത്താവ് സജീവ് എത്തുന്നതിനായാണ് സംസ്കാരച്ചടങ്ങുകൾ വൈകിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സൗമ്യയെ സുഹൃത്തായിരുന്ന ആലുവ ട്രാഫിക് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ അജാസ് വെട്ടിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവശേഷം ആത്മഹത്യക്ക് ശ്രമിച്ച അജാസും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സൗമ്യയുടെ സംസ്കാരച്ചടങ്ങിൽ ആർ. രാജേഷ് എം.എൽ.എ, മുൻ എം.പി സി.എസ്. സുജാത, ജില്ല പൊലീസ് മേധാവി കെ.എം. ടോമി, വനിത കമീഷൻ അംഗം എം.എസ്. താര, ജില്ല പഞ്ചായത്ത് അംഗങ്ങളായ അരിത ബാബു, കെ. സുമ, ഡിവൈ.എസ്.പിമാരായ അനീഷ് വി. കോര, ആർ. ബിനു, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി. ശ്രീകുമാർ, മാന്നാർ അബ്​ദുൽ ലത്തീഫ്​, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സി.ആർ. മഹേഷ്, പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ്​ എ. അഞ്ജു, സെക്രട്ടറി വി. വിവേക്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ബിജു വി. നായർ, സെക്രട്ടറി കെ. ജയകൃഷ്ണൻ, പഞ്ചായത്ത് അംഗം പ്രഭാകരൻ തുടങ്ങിയവർ പ​ങ്കെടുത്തു.


യൂനിഫോമിൻെറ കരുത്തിൽ കണ്ണുനനയാതെ സഹപ്രവർത്തകൻ
കായംകുളം: കൊല്ലപ്പെട്ട സഹപ്രവർത്തകയുടെ മൃതദേഹ പരിശോധനക്കും തുടർനടപടികൾക്കും നേതൃത്വം നൽകേണ്ടിവന്ന സ്​റ്റേഷൻ ഒാഫിസറുടെ കുറിപ്പ് വൈറലാകുന്നു. വള്ളികുന്നം സ്​റ്റേഷൻ ഒാഫിസർ ഷൈജു ഇബ്രാഹീമി​െൻറ കുറിപ്പാണ് ചർച്ചയായത്. എന്നും പുഞ്ചിരിയോടെ മുന്നിലെത്തിയിരുന്ന സഹപ്രവർത്തകയുടെ കത്തിക്കരിഞ്ഞ ശരീരത്തിന് മുന്നിൽ കാവലാളായപ്പോഴുള്ള മാനസികാവസ്ഥയാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

‘ഒരു പക്ഷേ, പൊലീസ് എന്ന വിഭാഗത്തിനുമാത്രം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണിത്. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ. ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്ത്തുന്നു. എന്നും പുഞ്ചിരിയോടെ ഉൗർജ്വസിയായി മുന്നിലെത്തിയിരുന്നവൾ. അഗ്​നിക്കിരയായ സഹപ്രവർത്തകയുടെ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാനാകുേമാ. ഒരുപക്ഷേ, പൊലീസ് എന്ന വിഭാഗത്തിനുമാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്. ഇൻക്വസ്​റ്റിൽ തുടങ്ങി അത്​ തീരുംവരെയും പോസ്​റ്റ്​മോർട്ടം സമയത്തും മരവിച്ച മനസ്സിനോട് ആവർത്തിച്ചതും ഞാൻ പൊലീസാണെന്നായിരുന്നു. ശരിക്കും യൂനിഫോമാണ് എന്നെ താങ്ങി നിർത്തിയത്. വല്ലാത്തൊരു കരുത്താണ് അത് നമ്മൾക്ക് നൽകുന്നത്.

കണ്ണുകൾ നനയാതെ, കൈകൾ വിറക്കാതെ, ശബ്​ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം. കൊലപാതകം നടത്തിയത് സേനയുടെതന്നെ ഭാഗമായവനാണല്ലോയെന്നത് വേദനയുടെ ആഴം കൂട്ടുന്നു. സൗമ്യ എന്നോട് വിവരങ്ങൾ പറഞ്ഞിരുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ല. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുകയെന്നത് എ​െൻറ ഉത്തരവാദിത്തമല്ലേ. ഒരു തവണയെങ്കിലും എന്നോട് പറഞ്ഞിരു​െന്നങ്കിൽ തീർച്ചയായും ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇൗ ചിന്തകളാണ് എന്നെ അലട്ടുന്നത്. മൂന്ന് കുരുന്നുകൾക്ക് നഷ്​ടമായ മാതൃത്വത്തിന് പകരമായി ഒന്നും നൽകാനാകില്ല. എങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കാം എന്ന ആഹ്വാനത്തോടെയാണ്’ അദ്ദേഹം എഴുത്ത് അവസാനിപ്പിക്കുന്നത്.


അജാസി​​െൻറ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്​കരിച്ചു
അമ്പലപ്പുഴ: വള്ളികുന്നം സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ പെട്രോളൊഴിച്ച്​ കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് മരിച്ച അജാസി​​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആലുവ ട്രാഫിക് പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കാക്കനാട് സൗത്ത് വാഴക്കാല നെയ്​വേലിൽ അജാസി​​െൻറ (33) മൃതദേഹമാണ് വ്യാഴാഴ്ച വൈകീട്ടോടെ കൈമാറിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജാസ് ബുധനാഴ്ച വൈകീട്ട് 5.42നാണ് മരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. സി.എസ്. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പോസ്​റ്റ്​മോർട്ടത്തിനുശേഷം വ്യാഴാഴ്​ച വൈകീട്ട് അ​േഞ്ചാടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഏഴോടെ നാട്ടിലെത്തിച്ച മൃതദേഹം കാക്കനാട് പടമുകൾ ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി.


Tags:    
News Summary - soumya murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.