തിരുവനന്തപുരം: ഡോളർ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിനുശേഷം കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസിെൻറ നീക്കം. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) അദ്ദേഹത്തെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് നിയമപരമായി തടസ്സങ്ങളില്ലെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റംസിെൻറ നീക്കം.
വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കസ്റ്റംസിനെതിരെ സെക്രേട്ടറിയറ്റിലെ ഭരണാനുകൂല സംഘടനയുടെ പ്രസ്താവനയിലും അവർ കടുത്ത അസംതൃപ്തരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.