547 സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തി; 48 എണ്ണം അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച പതിനെട്ടും ലൈസന്‍സ് ഇല്ലാതിരുന്ന മുപ്പതും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പ് നിരന്തര പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപറേഷന്‍ ഷവര്‍മ, ഓപറേഷന്‍ മത്സ്യ, ഓപറേഷന്‍ ജാഗറി, ഓപറേഷന്‍ ഓയില്‍, ഓപറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌കരിച്ച് നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Special inspection was conducted in 547 institutions; 48 were closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.