തിരുവനന്തപുരം: ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പണത്തിനായി നിയമസഭ പ്രത്യേകമായി സമ്മേളിക്കുന്നത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യം. 1957 മുതൽ നാളിതുവരെ 135 ജുഡീഷ്യൽ അന്വേഷണ കമീഷനുകളാണ് സംസ്ഥാനത്ത് വന്നത്. ഇതിൽ 128 എണ്ണവും നടപടി റിപ്പോർേട്ടാടു കൂടി സഭയിൽ െവച്ചു. ആറിൽ നടപടി റിപ്പോർട്ട് ഉണ്ടായില്ല. ഇതെല്ലാം നിയമസഭയുടെ സമ്മേളനങ്ങൾക്കിടെയാണ് സഭയിൽ സമർപ്പിച്ചത്.
എന്നാൽ, സോളാർ റിപ്പോർട്ട് സമർപ്പണത്തിനായി മാത്രം സഭ ചേരുകയായിരുന്നു. 14ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനമാണ് ചരിത്രമായി മാറിയത്. സഭയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ ഇതു പൊതുരേഖയായി മാറി. എം.എൽ.എമാർക്കും മാധ്യമപ്രവർത്തകർക്കും റിപ്പോർട്ടിെൻറ കോപ്പി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.