തിരുവനന്തപുരം: പരമാവധി പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി രോഗ വ്യാപനം തടയുകയും ഗുരുതരാവസ്ഥ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ദൗത്യവുമായി ആരോഗ്യവകുപ്പ്. 45 വയസ്സിന് മുകളിലുള്ളവർക്ക് എത്രയും വേഗത്തിൽ വാക്സിൻ നൽകി വ്യാപന തീവ്രത തടയൽ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന് 'ക്രഷിങ് ദി കർവ്' എന്നാണ് പേര്.
കോർപറേഷനുകളിലടക്കം തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിക്കാം. ഇക്കാര്യത്തിൽ ജില്ല ആരോഗ്യ വിഭാഗങ്ങളാണ് തീരുമാനിക്കേണ്ടത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ, റെയിൽവേ ടി.ടി.ഇമാർ, മറ്റ് മുൻഗണന വിഭാഗങ്ങളിലുള്ളവർ എന്നിവർക്കും വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും.
വാക്സിൻ എടുത്തവരിൽ രോഗാവസ്ഥ ഗുരുതരമാകുന്ന സാഹചര്യവും മരണ നിരക്കും കുറയുമെന്നതാണ് നേട്ടം. ഇക്കാര്യങ്ങളില്‍ പൊതുജനത്തിന് ബോധവത്കരണം നല്‍കും. കൃത്യമായ ഇടവേളകളിൽ രണ്ട് ഡോസ് വാക്സിൻ എടുത്ത് രണ്ടാഴ്ച പൂർത്തിയാക്കുേമ്പാഴാണ് പ്രതിരോധശേഷി ആർജിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.