പാലക്കാട്: കൽപ്പാത്തി രഥോത്സവം നടത്താൻ പ്രത്യേക അനുമതി വേണമെന്ന് ആവശ്യം. നിയന്ത്രണങ്ങളോടെ രഥപ്രയാണം ഉൾപ്പടെ നടത്താൻ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മലബാർ ദേവസ്വം പ്രസിഡന്‍റ് എം.ആർ മുരളി സർക്കാറിനെ സമീപിച്ചു. തൃശൂർ പൂരത്തിന്‍റെ മാതൃകയിൽ രഥോത്സവം നടത്താൻ അനുമതി വേണമെന്നാണ് ആവശ്യം.
കല്‍പാത്തി രഥോല്‍സവച്ചടങ്ങുകളില്‍ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രണ്ട് ചടങ്ങുകളും പൂർത്തിയാക്കാൻ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ കലക്ടറെ അറിയിച്ചിരുന്നു. ഈ നിർദേശം പരിഗണിച്ചാണ് തീരുമാനം.
200 പേരെ പങ്കെടുപ്പിച്ച് രഥോൽസവത്തിന്‍റെ ചടങ്ങുകൾ മാത്രം നടത്താനാണ് നിലവിൽ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് 100 പേരെയും പുറത്ത് 200 പേരെയും പങ്കെടുപ്പിച്ചാവും ചടങ്ങുകൾ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.