സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കോട്ടയം ജില്ല ടീം മന്ത്രി വി.എൻ. വാസവനിൽനിന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങുന്നു

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം: സ്വർണക്കപ്പ്​ കോട്ടയത്തിന്; തൃ​ശൂ​രി​ന്​ ര​ണ്ടാം​സ്ഥാ​നം

കോ​ട്ട​യം: സം​സ്ഥാ​ന സ്‌​പെ​ഷ​ൽ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കോ​ട്ട​യം ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി സ്വ​ർ​ണ​ക്ക​പ്പി​ൽ മു​ത്ത​മി​ട്ടു. 491 പോ​യ​ന്‍റോ​​ടെ​യാ​ണ്​ കോ​ട്ട​യ​ത്തി​ന്‍റെ നേ​ട്ടം. തൃ​ശൂ​ർ ജി​ല്ല 469 പോ​യ​ന്‍റോ​ടെ ര​ണ്ടാം​സ്ഥാ​നം നേ​ടി.

ബു​ദ്ധി​പ​ര​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 37 പോ​യ​ന്‍റോ​ടെ തൃ​ശൂ​ർ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി. ശ്ര​വ​ണ പ​രി​മി​തി​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 260 പോ​യ​ന്‍റോ​ടെ കോ​ഴി​ക്കോ​ടാ​ണ്​ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​ർ. ഈ ​വി​ഭാ​ഗ​ത്തി​ൽ 100 പോ​യ​​ന്‍റോ​ടെ പ​ത്ത​നം​തി​ട്ട മ​ണ​ക്കാ​ല സി.​എ​സ്.​ഐ എ​ച്ച്.​എ​സ്.​എ​സ് മി​ക​ച്ച സ്‌​കൂ​ളാ​യി. കാ​ഴ്ച​പ​രി​മി​തി നേ​രി​ടു​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 238 പോ​യ​ന്‍റോ​ടെ കോ​ട്ട​യം ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. 96 പോ​യ​ന്‍റ്​ നേ​ടി​യ ഒ​ള​ശ്ശ സ​ർ​ക്കാ​ർ അ​ന്ധ​വി​ദ്യാ​ല​യം ഈ ​വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സ്‌​കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​ർ​ക്കു​ള്ള സ്വ​ർ​ണ്ണ​ക്ക​പ്പും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച സ്‌​കൂ​ളു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്.​എ​സി​ലാ​യി​രു​ന്നു വേ​ദി​ക​ൾ.

Tags:    
News Summary - special school kalolsavam: Kottayam wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.