കൊച്ചി: പരിമിതികൾ കലാവൈഭവങ്ങൾക്ക് വഴിമാറിയ 24ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ തൃശൂരിന് സുവർണ കിരീടം. മറ്റ് ജില്ലകളെ ഏറെ പിന്നിലാക്കിയാണ് ഏഴര പവനുള്ള സ്വർണ കിരീടം തൃശൂർ സ്വന്തമാക്കിയത്. 566 പോയന്റാണ് തൃശൂർ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 499ഉം മൂന്നാമതുള്ള മലപ്പുറത്തിന് 484ഉം പോയന്റാണ് ഉള്ളത്. കോട്ടയം (482) നാലാമതും തിരുവനന്തപുരം (434) അഞ്ചാമതുമാണ്. മറ്റ് ജില്ലകളുടെ പോയന്റ് നില: എറണാകുളം- 407, പത്തനംതിട്ട- 308, കാസർകോട്- 285, പാലക്കാട്- 284, കൊല്ലം- 267, കണ്ണൂർ- 228, വയനാട്- 164, ഇടുക്കി- 135, ആലപ്പുഴ- 128.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ 84 പോയന്റുമായി എറണാകുളമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇടുക്കിക്ക് 82 പോയന്റുണ്ട്. 80 പോയന്റുമായി പത്തനംതിട്ട മൂന്നാമതെത്തി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ തിരുവനന്തപുരം ജില്ലയാണ് 43 പോയന്റ് നേടി ഒന്നാമത്. ഈ വിഭാഗത്തിൽ 41 പോയന്റുമായി ഇടുക്കി അടിമാലി കാർമൽ ജ്യോതി സ്കൂളാണ് സ്കൂൾതല ജേതാക്കൾ. എട്ടു മുതൽ 10 വരെയുള്ള ക്ലാസുകളുടെ സീനിയർ വിഭാഗത്തിൽ 45 പോയന്റുള്ള എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജില്ലകൾ മുന്നിലെത്തി. സ്കൂളുകളിൽ കോട്ടയം ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ 25 പോയന്റോടെ ജേതാക്കളായി.
ഓവറോൾ ജേതാക്കളായ തൃശൂർ കേൾവി പരിമിതരുടെ വിഭാഗത്തിൽ 281 പോയന്റുമായി ചാമ്പ്യൻമാരായി. 252 പോയന്റുള്ള കോഴിക്കോട് രണ്ടാമതും 243 പോയന്റോടെ മലപ്പുറം മൂന്നാമതുമാണ്.
കേൾവിപരിമിതരുടെ അഞ്ചു മുതൽ 10 വരെയുള്ള വിഭാഗത്തിൽ 65 പോയന്റു വീതം നേടി പത്തനംതിട്ടയും കോഴിക്കോടും ഒന്നാമതെത്തി. ഈ വിഭാഗത്തിൽ 50 പോയന്റ് വീതമുള്ള എറണാകുളം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡെഫ് മാണിക്യമംഗലം, കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ്, കോട്ടയം മണ്ണയ്ക്കനാട് ഒ.എൽ.സി ഡെഫ് സ്കൂൾ എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു.
കേൾവിപരിമിതരുടെ എച്ച്.സ്.എസ് ആൻഡ് വി.എച്ച്.എസ് വിഭാഗത്തിൽ 65 പോയന്റുള്ള പത്തനംതിട്ടക്കാണ് ഒന്നാം സ്ഥാനം. 50 പോയന്റ് വീതമുള്ള കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ്, വയനാട് സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്, പത്തനംതിട്ട തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ഫോർ ദിഡെഫ്, കോട്ടയം നീർപ്പാറ അസീസി മൗണ്ട് എച്ച്.എസ്.എസ് ഫോർ ദ ഡെഫ് എന്നീ സ്കൂളുകൾ മുന്നിലെത്തി.
കാഴ്ചപരിമിതരുടെ വിഭാഗത്തിൽ 256 പോയന്റുമായി കോട്ടയം ജില്ല ഒന്നാമതെത്തി. 208ഉം 207ഉും പോയന്റുകളുള്ള തിരുവനന്തപുരവും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ വിഭാഗത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ 73 പോയന്റുള്ള കോട്ടയമാണ് ഒന്നാമത്. സ്കൂളുകളിൽ 50 പോയന്റുകളുമായി എറണാകുുളം കീഴ്മാട് സ്കൂൾ ഫോർ ദ ബ്ലൈൻഡ്, എച്ച്.കെ.സി.എം.എം ബ്ലൈൻഡ് സ്കൂൾ പാലക്കാട്, കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡ് മലപ്പുറം എന്നീ സ്കൂളുകൾ മുന്നിലെത്തി.
എട്ട് മുതൽ പത്തുവരെ ക്ലാസുകളിലും കോട്ടയം (70) ഒന്നാമതാണ്. സ്കൂളുകളിൽ കോട്ടയത്തുനിന്നുള്ള എ.എം.എച്ച്.എസ്.എസ് കാളകെട്ടി, ഗവ. സ്കൂൾ ഫോർ ദ ബ്ലൈൻഡ് ഒളശ്ശ എന്നീ സ്കൂളുകൾ 48 പോയന്റോടെ മുന്നിലായി.
കാഴ്ചപരിമിതരുടെ എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ് വിഭാഗത്തിൽ 46 പോയന്റുള്ള കോഴിക്കോടാണ് ഒന്നാമത്. സ്കൂളുകളിൽ 46 പോയന്റുമായി കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡിക്യാപ്ഡാണ് മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.