കലോത്സവം കൊടിയിറങ്ങി; സ്വര്‍ണക്കപ്പ് പങ്കിട്ട് നാല് സ്കൂളുകള്‍

ആലപ്പുഴ: മൂന്നുദിവസം ഏഴ് വേദികളിലായി നടന്ന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കലോത്സവം കൊടിയിറങ്ങിയപ്പോള്‍  നാല് സ്കൂളുകള്‍ സ്വര്‍ണക്കപ്പിന് അര്‍ഹരായി. ശ്രവണവൈകല്യമുള്ള വിഭാഗത്തിനാണ് 27.30 പവന്‍െറ സ്വര്‍ണക്കപ്പ്്.

എറണാകുളം സെന്‍റ് ക്ളാര ഓറല്‍ സ്കൂള്‍ ഫോര്‍ ദ ഡഫ്, കോട്ടയം എച്ച്.എസ്.എസ് ഫോര്‍ ഡഫ്, അസീസി മൗണ്ട് നീര്‍പ്പാറ, വയനാട് സെന്‍റ് റോസിലോസ് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്, പത്തനംതിട്ട മണക്കാല സി.എസ്.ഐ എച്ച്.എസ്.എസ് ഫോര്‍ പി.എച്ച് എന്നീ സ്കൂളുകള്‍ മൂന്നുമാസം വീതം സ്വര്‍ണക്കപ്പ് പങ്കുവെക്കും. ഇവര്‍ക്ക് 100 പോയന്‍റ് വീതമാണുള്ളത്. കോഴിക്കോട് കരുണ സ്പീച്ച് ആന്‍ഡ്  ഹിയറിങ് സ്കൂള്‍ ഫോര്‍ ഡഫ്, കാസര്‍കോട് ചെര്‍ക്കളം മാര്‍ത്തോമ എച്ച്.എസ്.എസ് ഫോര്‍ ഡഫ്, പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ-സംസാര സ്കൂള്‍ എന്നിവര്‍ 96 പോയന്‍റ് വീതം നേടി തൊട്ടു പിന്നിലുണ്ട്. കാഴ്ച കുറവുള്ളവരുടെ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ കോഴിക്കോട് എച്ച്.എസ്.എസ് ഫോര്‍ ഹാന്‍ഡിക്യാപ്ഡ്, കോട്ടയം ഒളശശ്ശ ഗവ. സ്കൂള്‍ ഫോര്‍ ദ ബൈ്ളന്‍ഡ് എന്നിവര്‍ 80 പോയന്‍റുകള്‍ വീതം നേടി ട്രോഫിപങ്കിട്ടു. മലപ്പുറം ജി.എച്ച്.എസ്.എസ് മണക്കാല 76 പോയന്‍റ് നേടി. തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ് കോട്ടണ്‍ഹില്‍ 60 പോയന്‍റ് നേടി. സമാപനസമ്മേളനം  മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. പരിമിതികളുള്ള കുട്ടികളെ സഹായിക്കുന്നതിന് സമൂഹവും സര്‍ക്കാറും മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു അധ്യക്ഷത വഹിച്ചു. കലോത്സവ അവലോകനവും വിജയികളുടെ പ്രഖ്യാപനവും പൊതുവിദ്യഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ നിര്‍വഹിച്ചു.സമ്മാനവിതരണം  പ്രതിഭാഹരി എം.എല്‍.എ നിര്‍വഹിച്ചു.
നഗരസഭാ പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി. മനോജ് കുമാര്‍, ഗവ.ഗേള്‍സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോസഫ്, ആലപ്പുഴ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. എ.ഡി.പി.ഐ ജിമ്മി കെ. ജോസ് സ്വാഗതം പറഞ്ഞു.  

 

Tags:    
News Summary - Special School kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.