????????? ???????? ?????? ????????????????? ?????????????? ??????????? ?????? ????????????

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം: മലപ്പുറം ജേതാക്കൾ

ഒ​റ്റ​പ്പാ​ലം​: മൂ​ന്നു​ദി​നം നീ​ണ്ട സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ അ​ന്തി​മ​ഫ​ല​ങ്ങ​ൾ അ​റി​ ഞ്ഞ​പ്പോ​ൾ അ​ണ​മു​റി​യ​ാ​തെ പെ​യ്​​ത മ​ഴ​യെ സാ​ക്ഷി​നി​ർ​ത്തി സ്വ​ർ​ണ​ക്ക​പ്പി​ൽ മു​ത്ത​മി​ട്ട്​ മ​ല​പ് പു​റം. ഏ​ഴ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലാ​ണ്​ മ​ല​പ്പു​റം 340 പോ​യ​ൻ​റു​മാ​യി ഒാ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 310 പോ​യ​ൻ​റു​മാ​യി കോ​ഴി​ക്കോ​ട്​ ര​ണ്ടും​ 301 പോ​യ​ൻ​റു​മാ​യി പാ​ല​ക്കാ​ട്​ ​മൂ​ന്നും സ്ഥാ​നം നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഒ​റ്റ​പ്പാ​ലം എ​ൻ.​എ​സ്.​എ​സ്.​കെ.​പി.​ടി ഹൈ​സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​എം. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഡി.​പി.​ഐ സി.​എ. സ​ന്തോ​ഷ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പി. ​ഉ​ണ്ണി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ര​ത്ന​മ്മ, കൗ​ൺ​സി​ല​ർ പി.​എം.​എ ജ​ലീ​ൽ, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൽ.​ആ​ർ. ഹേ​മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - special school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.