പാലക്കാട്: കേരളത്തിൽ നിന്ന് കൊങ്കൺ വഴി മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിവസേനയുള്ള സ്പെഷൽ ട്രെയിനുകൾ ജൂൺ ഒന്നുമുതൽ ഒാടിതുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. 06346 തിരുവനന്തപുരം സെൻട്രൽ- മുംബൈ ലോക്മാന്യ തിലക് സ്പെഷ്യൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 09.30ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 5.45ന് മുംബൈയിലെത്തും. 06345 മുംബൈ ലോക്മന്യ തിലക്-തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ മുംബൈയിൽ നിന്ന് രാവിലെ 11.40ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.25ന് തിരുവനന്തപുരത്ത് എത്തും.
02617എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് സ്‌പെഷൽ ഉച്ചക്ക് 1.15ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചക്ക് 1.15ന് നിസാമുദ്ദീനിലെത്തും. 02618 നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് സ്‌പെഷൽ രാവിലെ 9.15 ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടും. മൂന്നാം ദിവസം 12.15ന് എറണാകുളത്ത് എത്തും.
തുരന്തോ പ്രതിവാര സ്പെഷൽ ആറു മുതൽ
02284 നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ പ്രതിവാര തുരന്തോ സ്‌പെഷൽ ജൂൺ ആറ് മുതൽ (ശനിയാഴ്ചകളിൽ) രാത്രി 9.15ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടും. മൂന്നാംദിവസം വൈകീട്ട് 4.10ന് എറണാകുളം ജംഗ്ഷനിൽ എത്തും. 02283 എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ പ്രതിവാര തുരന്തോ സ്‌പെഷൽ ജൂൺ ഒമ്പതു മുതൽ(ചൊവ്വാഴ്ചകളിൽ) രാത്രി 11.25ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടും.
മൂന്നാംദിവസം വൈകീട്ട് 7.40ന് നിസാമുദ്ദീനിലെത്തും. ജൂൺ പത്തുമുതൽ പ്രാബല്യത്തിലാവുന്ന, കൊങ്കൺ വഴിയുള്ള െട്രയിനുകളുടെ മൺസൂൺ സമയക്രമമനുസരിച്ച് സ്പെഷൽ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.