നെടുമങ്ങാട്: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കായികാധ്യാപകൻ കരകുളം സ്വദേശ ി ബോബി സി.ജോസഫിനെ (50) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഗവണ്‍മെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാ പകനാണ്. ഇയാളുടെ കീഴിൽ പരിശീലനം നടത്തുന്ന പത്തോളം കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.
കായിക പരിശീലനത്തിനെന്ന പേരിൽ സ്‌കൂൾ പ്രവർത്തി സമയത്തും സ്‌കൂൾ വിട്ടതിനു ശേഷവും വിദ്യാർഥികളെ കാറിൽ കയറ്റി പുറത്ത് കൊണ്ട് പോകാറുണ്ടായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച് കുട്ടികളെ പരസ്പരം പ്രകൃതി വിരുദ്ധ പീഡനത്തിൽ ഏർപ്പെടുത്തി ആസ്വദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ശല്യം സഹിക്കാതെ രണ്ടു കുട്ടികൾ അവരുടെ രക്ഷിതാക്കളോട് വിവരം ധരിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈനിലും പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.