പേരാവൂർ : സൗഹൃദങ്ങളുടെ പഠനയാത്ര ശ്രീപാർവ്വതിയെ ഇഷ്ടപ്പെടുന്നവർക്ക് സമ്മാനിച്ചത് കണ്ണീരോർമയാണ്. ആഴ്ചകൾക്ക് മുൻപ് സ്‌കൂളിൽ നിന്ന് പാർവതിയും സുഹൃത്തുക്കളും ബാംഗ്ളൂരിലേക്ക് പഠനയാത്ര പോയത് കളിചിരികളോടെയായിരുന്നു. യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ശേഷമാണ് പർവതിയിൽ അസ്വസ്ഥതകൾ കണ്ട് തുടങ്ങിയത്. പരിശോധനകളിൽ ഡിഫ്തീരിയ ബാധിച്ചതായി കണ്ടെത്തി. അവസ്ഥ മോശമാണെന്ന് അറിഞ്ഞ നാൾ തൊട്ട് അവൾക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുകയായിരുന്നു സ്‌കൂളും വളയങ്ങാടെന്ന ഗ്രാമവും.
ഒടുവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടയിൽ ചൊവ്വാഴ്ച പുലർച്ചയോടെ പർവതിക്കുട്ടിയെ മരണം തട്ടിയെടുക്കുകയായിരുന്നു. സ്വപ്‌നങ്ങൾ ബാക്കിയാക്കി അവൾ പോയതോടെ ആ ഗ്രാമത്തിെൻറ കണ്ണുകൾ ഇൗറനണിഞ്ഞു. കൂട്ടുകാരിയുടെ വേർപാടിനെ വിശ്വസിക്കാനാകാതെയായിരുന്നു സുഹൃത്തുക്കൾ വീട്ടിൽ എത്തിയത്. നെടുംപൊയിലിൽ എത്തിച്ച മൃതദേഹത്തിനൊപ്പം സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും വിലാപയാത്രയായി അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.