ശ്രീജിത്തി​െൻറ കുടുംബത്തിന് ധനസഹായവും ഭാര്യക്ക്​ ജോലിയും

തിരുവനന്തപുരം: പൊലീസ് കസ്​റ്റഡിയില്‍ പീഡനം മൂലം മരിച്ച വരാപ്പുഴ ദേവസ്വംപാടംകരയില്‍ ശ്രീജിത്തി​​​െൻറ ഭാര്യക്ക്​ സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യോഗ്യതക്കനുസരിച്ച്​ ക്ലാസ് മൂന്ന്​ തസ്തികയിലാണ്​ ജോലി നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്​​ തുക നൽകും. ഇൗ തുക പിന്നീട്​, മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്​ഥരില്‍നിന്ന് ഈടാക്കും. ശ്രീജിത്ത്​ കൊല്ലപ്പെട്ടതി​​​െൻറ പേരിലുള്ള വിവാദങ്ങളും ആ​േരാപണങ്ങളും തുടരുന്നതിനിടെ, സംഭവം നടന്നതി​​​െൻറ 23-ാം ദിവസമാണ് മന്ത്രിസഭാ തീരുമാനമുണ്ടായത്​. ശ്രീജിത്ത്​ മരിച്ചത്​​ പീഡനം മൂലമാണെന്ന്​ അന്വേഷണത്തിൽ ബോധ്യപ്പെടുകയും പ്രതികളെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​ത സാഹചര്യത്തിൽ, ഭാര്യക്ക്​ സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കണമെന്ന ആവശ്യം എല്ലാ കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്ന്​ കഴിഞ്ഞദിവസം ശ്രീജിത്തി​​​​െൻറ വീട്​ സന്ദർശിച്ചപ്പോൾ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ അറിയിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Sreejith custody murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.