തിരുവനന്തപുരം: സംസ്ഥാനത്തെ ശ്രീലങ്കൻ ഓണററി കോൺസുലേറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. 21ന് വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഓണററി കോൺസലർ ബിജു കർണൻ, കോൺസുലേറ്റ് അഡ്വൈസർ ആൻഡ് ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2014ൽ പ്രവർത്തനമാരംഭിച്ചെങ്കിലും കോൺസലറായിരുന്ന ജോമോൻ ജോസഫിന്റെ മരണത്തെ തുടർന്ന് കുറച്ചുകാലമായി ശ്രീലങ്കൻ ഓണററി കോൺസുലേറ്റിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. വ്യവസായ സംരംഭകൻ കൂടിയായ ബിജു കർണൻ പകരക്കാരനായി നിയമിതനായതോടെയാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. കൊച്ചിയിൽനിന്ന് കൊളംബോയിലേക്ക് കപ്പൽ സർവിസ് ആരംഭിക്കുന്നതിന് കേന്ദ്രസർക്കാറിനെ ശ്രീലങ്ക സമീപിച്ചിട്ടുണ്ടെന്ന് ബിജു കർണൻ അറിയിച്ചു.
കേരളവും ശ്രീലങ്കയുമായി ബന്ധപ്പെടുത്തി വിവിധ പദ്ധതികൾ എന്നിവ തുടങ്ങുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. കോൺസുലേറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ ശ്രീലങ്കൻ സിവിൽ വ്യോമയാന മന്ത്രി പ്രസന്ന രണതുംഗ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ. ശശി തരൂർ എം.പി തുടങ്ങിയവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.