കോഴിക്കോട്: 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാർട്മെൻറില് താൽകാലികമായി ജോലി ചെയ്യുന്നതിനിടെയാണ് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ ഗ്രാമത്തിൽനിന്നുള്ള ഗോത്ര വർഗ പെൺകുട്ടി ശ്രീധന്യ സുരേഷ് വയനാട്ടിൽ സബ്കലക്ടറായിരുന്ന ശീറാം സാംബശിവറാവുവിനെ കാണുന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹമെത്തിയപ്പോൾ ദൂരെനിന്ന് കാഴ്ചക്കാരി മാത്രമായിരുന്നു ശ്രീധന്യ. ചടങ്ങിൽ സബ് കലക്ടർക്ക് ലഭിച്ച ആദരവും അദ്ദേഹത്തിെൻറ പെരുമാറ്റവുമൊക്കെ കണ്ടാണ് ആ പെൺകുട്ടിയുടെ മനസ്സിൽ സിവിൽ സർവിസിനോടുള്ള മോഹം നാെമ്പടുക്കുന്നത്. അതു കലശലായപ്പോൾ ചുരമിറങ്ങി അവൾ തിരുവനന്തപുരത്തെത്തി. സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനം നേടി പരീക്ഷയെഴുതി. മനസ്സിലുറച്ച സിവിൽ സർവിസ് സ്വപ്നങ്ങൾ ഒടുവിൽ കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ച് ആ വയനാട്ടുകാരി ചരിത്രെമഴുതി. ഒടുവിൽ മസൂറിയിലെ പരിശീലനത്തിനുശേഷം അസിസ്റ്റൻറ് കലക്ടറായി ആദ്യ ട്രെയിനിങ് അപ്പോയ്മെൻറ് ലഭിച്ചത് കോഴിക്കോട്ട്. അവിെടയെത്തുേമ്പാൾ കലക്ടറുടെ കസേരയിൽ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുക്കാനുള്ളത് തനിക്ക് പ്രചോദനമായ അതേ സാംബശിവറാവുവാണെന്നത് അതിശയിപ്പിക്കുന്ന യാദൃച്ഛികതയായി.
അമ്പലക്കൊല്ലി കോളനിയിലെ പഴകിപ്പൊളിയാറായ, പ്രളയകാലത്ത് ചോർച്ചയും ഉറവയുംകൊണ്ട് താമസം ദുഷ്കരമായ ഈ വീട്ടിലിരുന്നു പഠിച്ചാണ് ആദിവാസി വിദ്യാർഥിനി ശ്രീധന്യ സുരേഷ് സിവിൽ സർവിസിെൻറ ഉയരങ്ങൾ താണ്ടി നാടിെൻറ അഭിമാനമായത്. വയനാട്ടിലെ ഗോത്രവർഗക്കാരുടെ പതിവ് രീതികളിൽനിന്ന് മാറിനടന്നാണ് സിവിൽ സർവിസ് പരീക്ഷയിൽ 410ാം റാങ്ക് നേടി ഈ പെൺകുട്ടി ചരിത്രമെഴുതിയത്. അതിന് സഹായമായതാകട്ടെ, അറിവിെൻറ വഴിയിൽ പതറാതെ മുന്നേറാൻ പിന്തുണ നൽകിയ മാതാപിതാക്കളും.
തൊഴിലുറപ്പ് പദ്ധതിയുടെ ആശ്രയത്തിൽ ജീവിതം തള്ളിനീക്കുന്ന മാതാപിതാക്കളായ സുരേഷും കമലയും പൊള്ളുന്ന പ്രാരബ്ധങ്ങൾക്കിടയിലും പഠനകാര്യത്തിൽ മക്കൾക്ക് എല്ലാ സൗകര്യവും ഒരുക്കാൻ ശ്രദ്ധവെച്ചു. അമ്പും വില്ലും നിർമിച്ച് വിൽപന നടത്തുന്നതുൾപ്പെടെ കുറിച്യ സമുദായത്തിെൻറ പരമ്പരാഗത വഴികളെ മുറുകെ പിടിക്കാനും കുടുംബം താൽപര്യം കാട്ടുന്നു. എട്ടാംമൈൽ സെൻറ് മേരീസ് യു.പി സ്കൂൾ, തരിയോട് നിർമല ഹൈസ്കൂൾ, തരിയോട് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ പഠനശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബിരുദവും യൂനിേവഴ്സിറ്റി കാമ്പസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് ശ്രീധന്യ സിവിൽ സർവിസ് സ്വപ്നങ്ങളിലേക്ക് നടന്നടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.