പാലാക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസം പിടയിലായ ഇഖ്ബാൽ, ഫയാസ് എന്നിവരുടെ തെളിവെടുപ്പാകും ഇന്ന് നടക്കും.
മണ്ണൂരിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തും വീടുകളിലും കൊലപാതകം നടന്ന സ്ഥലത്തുമെത്തിച്ചാവും ഇവരുടെ തെളിവെടുപ്പ് നടത്തുക. കൊലപാതകം സംബന്ധിച്ച നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി, തൃത്താല മേഖലയിലെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഞായറാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. കൂടുതൽ പ്രതികൾ ഉടൻ വലയിലാകുമെന്നാണ് സൂചന. മൂന്ന് ഇരുചക്രവാഹനങ്ങളിൽ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശ്രീനിവാസന്റെ മേലാമുറി പള്ളിപ്പുറത്തെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽവെച്ചാണ് കൊല നടന്നത്. മൂന്ന് പേർ കടയിൽ കയറി വെട്ടുകയും മറ്റു മൂന്ന് പേർ ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തുകയുമായിരുന്നു. ഇവരടക്കം 12 പേർ കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.