ന്യൂഡൽഹി: സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) പ്രഥമ സമ്പൂർണ ദേശീയ സമ്മേ ളനം ശനിയാഴ്ച ന്യൂഡൽഹി രാംലീല മൈതാനിയിൽ മുൻ ഉപരാഷ്്ട്രപതി ഹാമിദ് അൻസാരി ഉദ് ഘാടനം ചെയ്യും. ‘സാക്ഷര സൗഹൃദ ഇന്ത്യ സാക്ഷാത്കരിക്കാൻ’ എന്ന പ്രമേയവുമായി 23 സംസ്ഥാനങ്ങ ളിൽ നടന്ന വിദ്യാഭ്യാസ ബോധവത്കരണ കാമ്പയിെൻറ സമാപനം കൂടിയാണ് ദേശീയ സമ്മേളനമെന്ന് എസ്.എസ്.എഫ് ദേശീയ പ്രസിഡൻറ് ശൗക്കത്ത് നഈമി അൽ ബുഖാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മനുഷ്യസമ്പത്തിനെ ശാക്തീകരിക്കാനും ജാതിമത വൈജാത്യങ്ങൾക്കതീതമായി രാജ്യനന്മക്കുവേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കാൻ സാധിക്കുന്ന സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടാനും ലക്ഷ്യമിട്ടാണ് ദേശീയ കാമ്പയിനും ഭാരതയാത്രയും ദേശീയ സമ്മേളനവും നടത്താൻ എസ്.എസ്.എഫ് തീരുമാനിച്ചത്.
ജനുവരി 10 മുതൽ ഫെബ്രുവരി ഏഴുവരെ കശ്മീരിൽനിന്നും കേരളത്തിലേക്ക് നടത്തിയ ‘ഹിന്ദ് സഫർ’ ഭാരതയാത്ര 23 സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. ശനിയാഴ്ച രാവിലെ 8.30ന് രാംലീല മൈതാനിയിൽ പതാക ഉയർത്തുന്നതോടെ ദേശീയ സമ്മേളനത്തിന് തുടക്കമാവും. തുടർന്ന് ന്യൂഡൽഹി സിവിക് സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സെഷനിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സംബന്ധിക്കും.
ഞായറാഴ്ച രാവിലെ ഒമ്പതിന് രാജ്ഘട്ടിൽനിന്നും ആരംഭിക്കുന്ന വിദ്യാർഥി റാലി രാംലീല മൈതാനിയിൽ സമാപിക്കും. ദേശീയ ട്രഷറർ സുഹൈറുദ്ദീൻ നൂറാനി, സിറാജുദ്ദീൻ സഖാഫി, ശാഫി നൂറാനി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.