തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. മേയ് 12ന് തുടങ്ങിയ മൂല്യനിർണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 72 ക്യാമ്പുകളിലായി 9000ത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കാളികളായത്.
ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിർണയത്തിന്‍റെയും മാർക്കുകൾ ചേർക്കുന്നതും മൂല്യനിർണയത്തിന് ശേഷം പരീക്ഷഭവനിൽ എത്തിയ മാർക്കുകളുടെ പരിശോധനയുമാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ജൂൺ 15ന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 426999 പേരാണ് ഇത്തവണ െറഗുലർ വിഭാഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20നും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.