മൂന്നാര്‍: വിവാഹ ചടങ്ങിനിടെ തോട്ടംതൊഴിലാളിക്ക് കുത്തേറ്റു. ചൊക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഡിവിഷനില്‍ മൈക്കിളിെൻറ മകന്‍ ശവരിമുത്തുവിനാണ് (40) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ എസ്റ്റേറ്റിലെ അഗസ്റ്റിനെതിരെ (48) മൂന്നാര്‍ പൊലീസ് കേസെടുത്തു.
ജ്ഞാനദാസിെൻറ മകെൻറ വിവാഹ ചടങ്ങിനിടെ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പഴയമൂന്നാര്‍ വർക്ഷോപ് ക്ലബിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ അഗസ്റ്റിനും ശവരിമുത്തുവും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. തര്‍ക്കം മൂർഛിച്ചതോടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് അഗസ്റ്റിന് ശവരിമുത്തുവിനെ തലങ്ങും വിലങ്ങും കുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ചോരയില്‍ കുളിച്ച നിലയിലാണ് ശവരിമുത്തുവിനെ ബന്ധുക്കൾ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തലക്കും കഴുത്തിലും കൈയിലുമായി അഞ്ചോളം കുത്താണ് ശവരിമുത്തുവിെൻറ ദേഹത്തുള്ളത്. പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. ആറുമാസം മുമ്പ് ശവരിമുത്തുവുമായി നടന്ന അടിപിടിയില്‍ അഗസ്റ്റിെൻറ കൈ ഒടിയുകയും ദേവികുളം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇവർ തമ്മിലെ മുന്‍വൈരാഗ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.