ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചങ്ങരംകുളം കോലിക്കരയില്‍ വാടകക്ക് താമസിക്കുന്ന കൊട്ടിലിങ്ങല്‍ അക്ഷയ് (24) ആണ് അറസ്റ്റിലായത്. വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
സംഭവ ശേഷം ഒന്നാം പ്രതി ഷമാസ് അടക്കമുള്ളവരുമായി കാറില്‍ വയനാട്ടിലേക്ക് രക്ഷപ്പെട്ടതായിരുന്നു. തൊടുപുഴ, കുന്ദംകുളം, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പോക്സോ, അടിപിടി, കഞ്ചാവ് അടക്കമുള്ള കേസുകളിൽ അക്ഷയ് പ്രതിയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസില്‍ അഞ്ച് പേർ നേരത്തെ പിടിയിലായിരുന്നു.
പ്രതികൾ ലഹരി ഉപഭോക്താക്കളും വില്‍പനക്കാരുമാണെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. ഫെബ്രുവരി ഒമ്പതിന് വൈകീട്ട് ആറിനാണ് കോലിക്കര സ്വകാര്യ സ്കൂളിന് സമീപം പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന് മുനീബിന് (25) കുത്തേറ്റത്.
നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതി കോലിക്കര ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ അമല്‍ ബാബു (21) ഷമാസിെൻറ സഹോദരന് കൂടിയായ ഷെഫീക്ക് (19) കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം (21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.