'ന്യായ്' രാഹുൽ ഗാന്ധിയുടെ പദ്ധതിയല്ലെന്ന് ഐസക്. ബി.ജെ.പിയുടെ അരവിന്ദ് സുബ്രഹ്മണ്യമാണ് ന്യായ് പദ്ധതി അവതരിപ്പിക്കുന്നത്. ന്യായ് അവതരിപ്പിക്കാനുള്ള വിശ്വാസ്യത പ്രതിപക്ഷത്തിനില്ല. കിഫ്ബിക്ക് ശേഷം തന്‍റെ ബജറ്റിനെ കുറ്റപ്പെടുത്താനാവുന്നില്ലെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു.
കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഭ്യസ്ഥവിദ്യർക്ക് അവസരമൊരുക്കും. ദാരിദ്ര്യം ഇല്ലാതാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമപദ്ധതികൾ കൂട്ടും. നാലു മാസ ബജറ്റല്ല. തുടർഭരണമാണ് സർക്കാറിന്‍റെ ലക്ഷ്യം. കോവിഡ് പ്രതിസന്ധി അവസരമാക്കുമെന്നും ഐസക് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.