ഹജ്ജ് അപേക്ഷാസമയം നീട്ടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഇക്കാര്യമുന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കത്തയച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ഡിസംബർ നാലിനാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. 20ന് പൂര്‍ത്തിയാകും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തുടക്കത്തിലെ ചുരുങ്ങിയ സമയമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ ചൂണ്ടികാണിക്കുന്നു.

രേഖകൾ പൂർണമായി ശരിപ്പെടുത്തി ഓൺലൈനായി അപേക്ഷിക്കാൻ മതിയായ സമയം ലഭിക്കില്ല. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നിഷേധിക്കലാണ് ഇതുവഴി ഉണ്ടാവുകയെന്നും ബന്ധപ്പെട്ടവർ പറയുന്നു.

ഹജ്ജിന് അപേക്ഷിക്കാൻ 2025 ജനുവരി 31 വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്നതിനാൽ പാസ്പോര്‍ട്ട് പുതുക്കാൻ അപേക്ഷ സമര്‍പ്പിച്ചവരും നിരവധിയാണ്. പുതിയ പാസ്പോർട്ട് ലഭിച്ച ശേഷമേ ഇവര്‍ക്ക് അപേക്ഷിക്കാനാകൂ. ഇത് പരിഗണിച്ച് ഹജ്ജ് അപേക്ഷകര്‍ക്ക് വേഗത്തിൽ പാസ്പോര്‍ട്ട് അനുവദിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ, വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ കത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു.


Tags:    
News Summary - State Hajj Committee to extend Hajj application period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.