തിരുവനന്തപുരം: ജനത്തെ പിഴിഞ്ഞ് നികുതിപിരിച്ചിട്ടും സംസ്ഥാന സർക്കാർ കൂടുതൽ കടക്കെണിയിലേക്ക് നീങ്ങുന്നു. ചരക്ക് സേവന നികുതി പിഴവുകൾ തീർത്ത് നടപ്പാക്കുേമ്പാൾ 25 ശതമാനം വരെ വരുമാന വർധന സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. രജിസ്ട്രേഷൻ അടക്കം പുതിയ ബജറ്റ് നിർദേശങ്ങളിലൂടെ വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുകയും ചെയ്തു. എന്നിട്ടും വരും വർഷങ്ങളിലും വൻതോതിൽ കടമെടുക്കാനാണ് തീരുമാനം. അടുത്ത മൂന്നുവർഷം 82,285 കോടിയാണ് പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തിെൻറ പൊതുകടം 2020-21 ആകുേമ്പാൾ മൂന്നു ലക്ഷം കോടിക്ക് അടുത്താകും. ഇത് പലിശ ബാധ്യതയും കുത്തനെ ഉയർത്തും. കിഫ്ബി വഴി കടമെടുക്കുന്നത് ഇതിന് പുറമെയാണ്.
ഇക്കൊല്ലം മാർച്ചോടെ സംസ്ഥാനത്തിെൻറ കടം 2,10,789 കോടിയാകും. ഇത് 20-21 ആകുേമ്പാൾ 2,93,074 കോടിയായി ഉയരുമെന്ന് സർക്കാറിെൻറ മധ്യകാല സാമ്പത്തികാവലോകനം പറയുന്നു. വാങ്ങിക്കൂട്ടിയ കടത്തിന് കൊടുക്കുന്ന പലിശ ഖജനാവ് ചോർത്തുകയാണ്. കേരളം പ്രതിവർഷം 13,526 കോടിയാണ് പലിശ കൊടുക്കുന്നത്. ഇത് മൂന്നുവർഷം കൊണ്ട് ഉയർന്ന് 20,731 കോടിയിലെത്തും. വാർഷിക പലിശബാധ്യതയിൽ 7205 കോടി കൂടി വർധിക്കും. വാർഷിക പദ്ധതിക്ക് പണമില്ലാത്തപ്പോഴും പലിശപ്പണം കൊടുക്കാതിരിക്കാൻ സർക്കാറിന് കഴിയില്ല. പലിശപ്പണം നൽകാനും എടുത്ത കടം മടക്കിനൽകാനും പോലും കടം വാങ്ങുന്ന സ്ഥിതിയാണ്. കടംവാങ്ങൽ തടസ്സപ്പെട്ട കഴിഞ്ഞ ഡിസംബറിൽ ട്രഷറി ഇടപാടുകൾ പൂർണമായി മുടങ്ങിയിരുന്നു. അടുത്ത മൂന്നുവർഷത്തിൽ വരുമാനം വൻതോതിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവർഷം കഴിയുേമ്പാൾ പ്രതിവർഷ വരുമാനവർധന മാത്രം 56,940 കോടി ഉണ്ടാകും. നികുതിയേതര വരുമാനത്തിൽ വർഷം 8821 കോടിയുടെ വർധന 20-21ൽ വരും. എന്നാൽ, ചെലവ് അതിനെക്കാൾ കൂടുതൽ വരും. വർധിച്ച വരുമാനം തികയാതെ വൻതോതിൽ കടം വാങ്ങേണ്ടിവരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെലവ് നേരിടാൻ വൻതോതിൽ കടം വാങ്ങുകയാണ്. ഇത് വൻ ധനക്കമ്മി സൃഷ്ടിക്കുന്നതായി സർക്കാറിെൻറ മധ്യകാല ധനകാര്യ നയത്തിൽ പറയുന്നു. 15-16ൽ 13.94 ശതമാനത്തിൽനിന്ന് 16-17ൽ 15.60 ശതമാനമായാണ് കടത്തിൽ വന്ന വർധന. ശമ്പള പരിഷ്കരണം നടപ്പാക്കിയതും തനത് വരുമാനം കുറഞ്ഞതുമാണ് വൻതോതിൽ കടംവാങ്ങാൻ ഇടയാക്കിയതെന്നും രേഖ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.