തിരുവനന്തപുരം: സർക്കാറും ഗവർണറും തമ്മിലെ ബന്ധം ഊഷ്മളമായി നിലനിർത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അവ ശുഭപര്യവസായിയായി തീരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന രീതിയിൽ ഓർഡിനൻസ് നീക്കത്തിനിടെ 11 ഓർഡിനൻസുകൾ പുതുക്കാനുള്ള മന്ത്രിസഭ ശിപാർശയിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചത് സംബന്ധിച്ച ചോദ്യത്താട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഓർഡിനൻസുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ സർക്കാർ തലത്തിൽ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് നിയമനം നൽകാനുള്ള തീരുമാനത്തിൽ ഗവർണർ വിശദീകരണം തേടിയത് സംബന്ധിച്ച ചോദ്യത്തിൽ മന്ത്രി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.