നാണംകെട്ട രീതിയിൽ രാഷ്ട്രീയ നിയമനം നടത്തുന്നത് നിർത്തണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ​നാണംകെട്ട രീതിയിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സർക്കാരും സി.പി.എമ്മും നിർത്തണം. സർക്കാർ നടത്തുന്ന അവഹേളനം കാരണമാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ​ഗവർണർ മടിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാൽ ​ഗവർണറെ ആക്ഷേപിച്ച് കത്തയച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് രണ്ട് വർഷത്തേക്ക് മാറി മാറി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവർക്ക് പെൻഷൻ വാങ്ങി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു

Tags:    
News Summary - Stop making political appointments -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.