ആഷ് ലി

സാ​നി​ൈ​റ്റ​സ​റി​ല്‍നി​ന്ന് തീ​പ​ട​ർ​ന്ന്​ പൊ​ള്ള​ലേ​റ്റ വി​ദ്യാ​ര്‍ഥി​നി മ​രി​ച്ചു

പെ​രു​മ്പാ​വൂ​ർ: സാ​നി​ൈ​റ്റ​സ​റി​ല്‍നി​ന്ന് തീ​പ​ട​ർ​ന്ന്​ പൊ​ള്ള​ലേ​റ്റ ക്രാ​രി​യേ​ലി സെൻറ്​ മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ 10ാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി മ​രി​ച്ചു. കു​റു​പ്പം​പ​ടി ക്രാ​രി​യേ​ലി കൊ​റ്റ​മ​ല​യി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ബി​ജു​വി​െൻറ മ​ക​ള്‍ ആ​ഷ്‌​ലി​യാ​ണ് (15) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​രാ​ത്രി 11നാ​ണ് അ​പ​ക​ടം.

വി​ള​ക്കി​ന് സ​മീ​പ​ത്തി​രു​ന്ന് സാ​നി​െ​റ്റെ​സ​ര്‍ ഉ​പ​യോ​ഗി​ച്ച ആ​ഷ്‌​ലി​യു​ടെ കൈ​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍ന്നു​പി​ടി​ച്ചെ​ന്ന്​ പൊ​ലീ​സ് പ​റ​യു​ന്നു. വ​സ്ത്ര​ങ്ങ​ളി​ലേ​ക്കും തീ​പ​ട​ര്‍ന്ന​തോ​ടെ​യാ​ണ് പ​രി​ക്ക്​ ഗു​രു​ത​ര​മാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍കി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു. മാ​താ​വ്​: സു​നി​ത. സ​ഹോ​ദ​ര​ന്‍: അ​ക്ഷ​യ്.

Tags:    
News Summary - Student died in fire at hand sanitizer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.