കൽപറ്റ: കനത്ത മഴകാരണം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് കൽപറ്റയിലെ പ്ലസ് വൺ വിദ്യാർഥി. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ക്കും മാനന്തവാടി ഡിവൈ.എസ്.പിക്കും പ്രാദേശിക വെബ്സൈറ്റായ ‘ഓപണ്ന്യൂസര്’ പരാതി നല്‍കിയിരുന്നു. സൈറ്റിൽ മുമ്പ് നല്കിയ വാര്‍ത്ത എഡിറ്റ് ചെയ്ത് തീയതി മാറ്റിയാണ് പ്രചരിപ്പിച്ചത്. പിന്നീട് ഇത് സമൂഹ മാധ്യമങ്ങൾവഴി ജില്ല മുഴുവന്‍ പ്രചരിക്കുകയായിരുന്നു. സുഹൃത്തുക്കളെ പറ്റിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് വിദ്യാർഥിയുടെ വിശദീകരണം.
കുറ്റക്കാരനായ വിദ്യാർഥിയെ സ്കൂൾ അധികൃതർ താക്കീത് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളെ സ്കൂളിൽ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്കി. ഭാവിയില്‍ ഇത്തരം കാര്യങ്ങളിലേര്‍പ്പെടുന്ന വിദ്യാർഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാർഥി പഠിക്കുന്ന എസ്.കെ.എം.ജെ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ജില്ലയിൽ മുമ്പ് മൂന്നുതവണ ഇത്തരത്തില്‍ അവധിയുടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതും വിദ്യാർഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.