തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര നിരക്കിൽ മാറ്റമില്ലെന്നും എല്ലാ സ്വകാര്യ ബസുകളിലും 2020 ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്ന പ്രകാരമുള്ള കൺസഷൻ അനുവദിക്കണമെന്നും ഗതാഗതമന്ത്രിയുടെ നിർദേശം. ജൂലൈയിലെ ഉത്തരവനുസരിച്ച് 2.5 കിലോമീറ്ററിന് ഒരു രൂപയും 7.5 കി. മീ വരെ രണ്ടു രൂപയും 12.5 കീ. മീ വരെ മൂന്നു രൂപയുമാണ് നിരക്ക്.
സർക്കാർ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ച 10, 12, ഡിഗ്രി അവസാന വർഷം, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രഫഷനൽ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർഥികൾക്കാണ് ഇപ്പോൾ കൺസഷൻ ടിക്കറ്റ് ലഭിക്കുന്നത്. വിദ്യാർഥികൾ അവരുടെ വിദ്യാലയങ്ങൾ നൽകുന്ന ഐ.ഡി കൈവശം സൂക്ഷിക്കണം.
സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നിഷേധിക്കുന്നതായി വിവിധയിടങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം തന്നെ പരാതികൾ ഉയർന്നത് സർക്കാറിെൻറ ശ്രദ്ധയിൽപെട്ടിരുന്നു. തിങ്കളാഴ്ച മുതൽ വിദ്യാർഥികൾക്ക് അർഹതപ്പെട്ട കൺസഷൻ ടിക്കറ്റ് ലഭിക്കുന്നെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടി സ്വീകരിക്കാൻ ഗതാഗത കമീഷണർക്ക് മന്ത്രി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.