ഫുട്ബാൾ ആവേശം അതിരുവിട്ടു; കാറുമായി വിദ്യാർഥികളുടെ അഭ്യാസപ്രകടനം, നടപടി

കോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ ആവേശം കൈവിട്ടപ്പോൾ കാറുമായി അപകടകരമായ അഭ്യാസപ്രകടനം നടത്തി വിദ്യാർഥികൾ. കോഴിക്കോട് കാരന്തൂർ മൈതാനത്തിലായിരുന്നു കോളജ് വിദ്യാർഥികളുടെ അഭ്യാസപ്രകടനം. ഇതിന്‍റെ വിഡിയോ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

വിവിധ രാജ്യങ്ങളുടെ പതാകയുമേന്തിയാണ് വിദ്യാർഥികൾ നിരവധി കാറുകളിൽ മൈതാനത്തെത്തിയത്. കാറിന്‍റെ ഡോറുകൾ തുറന്നും, മൈതാനത്ത് വട്ടംചുറ്റിച്ചുമായിരുന്നു അഭ്യാസപ്രകടനങ്ങൾ.

നാല് വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. 

Tags:    
News Summary - students viral car stunts in karanthoor attrcts action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.